Friday, May 16, 2008

പാലാ ശ്രീനിവാസന്റെ മെറ്റാമോര്‍ഫോസിസ്സ് 1 -ബാലകാണ്ഡം

കഥകളുടെ ലോകം എന്നേആകര്‍ഷിച്ചുതുടങ്ങിയത് എന്നാണെന്ന്

എനിക്ക് ഓര്‍മ്മയില്ല എങ്കിലും അക്ഷരങ്ങള്‍ കൂട്ടിവായിച്ച് തുടങ്ങിയ

നാള്‍ മുതല്‍ അതുതുടങ്ങിയെന്ന് തോന്നുന്നു.മാന്ത്രികനായ

മാന്‍ഡ്രേക്കും ഫാന്റവും കര്‍ളീവിയും ഒക്കെ പ്രൈമറിക്ലാസുമുതല്‍

എന്റെ കൂട്ടുകാരായിരുന്നുപിന്നെ അഖില്ലീസും
ഡയോമീഡസ്സും
വലിയ അജാക്‍സുമൊക്കെഉറക്കത്തില്‍പോലും

വിട്ടുപിരിയാതായിഭാവനയില്‍ ട്രോജന്‍ യുദ്ധം എന്നേ പ്രകമ്പനം

കൊള്ളിച്ചപ്പോള്‍ ചെറുമരങ്ങളും വാഴകളുംവെട്ടേറ്റ് വീണു,വീടിന്റെ

കണ്ണാടിജനലുകള്‍ കുന്തമേറില്‍ തകര്‍ന്നു

താമസം പാലായിലാണെങ്കിലും മനസ്സ് മിക്കവാറും

കുരുക്ഷത്രത്തിലും ട്രോയിനഗരത്തിലും ഒക്കെ

കാഴ്ച്ചകള്‍ കണ്ട് അലയുകയായിരുന്നു.

ഒരു കഥ എഴുതണമെന്ന് ആദ്യമായി തോന്നിയത് ഒരു കൊച്ച്

അസൂയയില്‍ നിന്നാണ്.മനോരമ വാര്‍ഷികപ്പതിപ്പില്‍ ശ്രീ

ചെമ്പില്‍ ജോണ്‍ എഴുതിയ കൂട്ടുകാരി എന്ന കഥ എന്നെ ശരിക്കും

അസൂയപ്പെടുത്തി ആ കഥ ഞാന്‍ പലതവണ വായിച്ചു അന്നാമ്മ

കോശി എന്ന കൊച്ചുപെണ്‍കുട്ടിയും അവളുടെ ഒരു കൊച്ചുദുഖവും

കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ശ്രീ ജോണ്‍ എത്ര

മനോഹരമാക്കിയിരിക്കുന്നു എനിക്കും ഇതുപോലെ

ഒരുകഥയെഴുതണം ഞാന്‍ ശ്രമം തുടങ്ങി ആ ശ്രമം

നാലുവാചകങ്ങള്‍ക്കപ്പുറം പോയില്ല അല്ലങ്കിലും ഒരു

മൂന്നാംക്ലാസുകാരന്‍ എന്തുകഥയെഴുതാന്‍ ആ മോഹം തല്‍ക്കാലം

അവിടെ കെട്ടടങ്ങി.ഒരുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും ആ

ആഗ്രഹം തലപൊക്കി.ശ്രീ സി.എ.കിട്ടുണ്ണിയുടെ കാ കാ എന്ന

കഥയാണതുണര്‍ത്തിയത് ആ പുസ്തകത്തിന്റെ പുറംചട്ടയിലെ

ഒരുവാചകം എന്റെ മനസ്സില്‍ കുത്തി കഥാകൃത്തിനു സുഖം

ഇല്ലാതെ കിടന്നപ്പോള്‍ പറഞ്ഞുകൊടുത്ത് എഴുതിയതാണീ കഥാ

സമാഹാരം....എനിക്ക് ആ വാചകത്തേ മറക്കാന്‍

കഴിഞ്ഞില്ല.എനിക്കും ഇതുപോലെ ഒന്നു വേണം ഊണിലും

ഉറക്കത്തിലും എന്റെ ചിന്ത അതായിഅവസാനം ഒരു ഉറച്ച

തീരുമാനത്തിലെത്തി മോഷണം...സാഹിത്യ മോഷണം അതേ

രക്ഷയുള്ളൂ പഴയ ഏതെങ്കിലും മാസികയില്‍ നിന്നും ഒരു കഥ

കോപ്പിയടിക്കുക ആരാ അറിയാന്‍ ?
പഴയ ഒരു മനോരമ വീക്കിലി കണ്ടെത്തി ഞാന്‍ രഹസ്യമായി
ജോലി ആരംഭിച്ചു

കഥയിലെ രാജനേ ഗോപാലനാക്കി സരളയേ വിജയമ്മയാക്കി

മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഒന്നു മനസ്സിലായി ഇത്

മുതലാകുകയില്ല അച്ചടിച്ച ഒരു കഥ അത്ര എളുപ്പമൊന്നും

പകര്‍ത്തിതീരുകയില്ല ക്ഷമ നശിച്ച് ഞാന്‍ ആ പണി പകുതി

വഴിയില്‍ ഉപേക്ഷിച്ചു പക്ഷേ മോഹം എന്നേ വിട്ടുപോയില്ല അത്

പതുക്കെപ്പതുക്കെ പുകഞ്ഞുകൊണ്ടിരുന്നു.എന്തോ തപ്പിയപ്പോഴാണു

ഒന്നാം ക്ലാസിലെ ഒരു പഴയ മലയാള പാഠപുസ്തകം

കിട്ടിയത്.തിരക്കിട്ട് അതിലെ നാലുകഥകള്‍ ഞാന്‍

പകര്‍ത്തിഅതിനു കട്ടിക്കടലാസുകൊണ്ട്പുറം ചട്ടയിട്ടു എന്നിട്ട്

അതില്‍ വടിവില്ലാത്ത എന്റെ കൈപ്പടയില്‍ എഴുതികഥാകൃത്തിന്റെ

എട്ടാം വയസ്സില്‍ എഴുതിയതാണീകഥ ഒരു മൂന്നാം ക്ലാസുകാരന്റെ

ഭാവനയില്‍ വിടര്‍ന്ന പുഷ്പ്പം ഇത് മറ്റാരെങ്കിലും പകര്‍ത്തി

പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ കുറ്റമല്ല

എഴുതിക്കഴിഞ്ഞപ്പോള്‍ എന്തൊരാശ്വാസം എങ്കിലും ഇത് ആരേ

എങ്കിലും കാണിക്കാന്‍ ഒരു മടി ഞാന്‍ അത് എന്റെ സ്കൂള്‍ ബാഗില്‍

ഒളിച്ചു വച്ചു. കുറച്ചുദിവസം കഴിഞ്ഞ് ഒരു ഉച്ചക്ക് ഞാന്‍ സ്കൂളില്‍

ചെല്ലുമ്പോള്‍ എന്റെ കഥ സരസമ്മസാര്‍ ഉച്ചത്തില്‍ വായിക്കുന്നു

ബാക്കിസാറുമ്മാര്‍ അതുകേട്ട് ചിരിക്കുന്നു ഞാന്‍ ആകെ

വിരണ്ടുപോയി കഥാകൃത്ത് വരൂ..............!!
നാലാം ക്ലാസിലെ തൊമ്മന്‍ സാര്‍ എന്നേ കണ്ടതേ
വിളിച്ചുമിടുക്കന്‍ മോഷ്ടിച്ചതാണേലും

നിനക്ക് ഭാവനയുണ്ട് സാരമില്ല നന്നായി വായിക്കണം കുറേ

വായിച്ചാലേ മോഷ്ടിക്കാതെ എഴുതാന്‍ സാധിക്കൂ,
നന്നായി വരട്ടേ തൊമ്മന്‍ സാര്‍ എന്റെ തലയില്‍ കൈവച്ച്
അനുഗ്രഹിച്ചു കമലമ്മസാര്‍ അലമാരി തുറന്ന്

രണ്ട് കഥ പുസ്തകങ്ങള്‍ എനിക്കുതന്നു ഇത് വീട്ടില്‍ കൊണ്ടുപോയി

വായിച്ചിട്ട് തിരികെ തരണം അപ്പോള്‍ വേറേ തരാം എനിക്ക്

വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഇതെന്താ മോഷ്ടാവിനു അവാര്‍ഡോ
ഞാന്‍ സ്വയം ചോദിച്ചു...
രണ്ടുവര്‍ഷം കടന്നുപോയി
അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍
എന്തെങ്കിലും പ്രസിദ്ധീകരിക്കണമെന്നു തോന്നി. സ്നേഹസേനയും
കുട്ടികളുടെ ദീപികയുമാണു ഞാന്‍ പഠിക്കുന്ന കലാനിലയം യൂ.പി
സ്കൂളില്‍ കുട്ടികളേക്കൊണ്ട്

വാങ്ങിപ്പിക്കുന്നത് ഇതിലൊന്നില്‍ ഒരു കഥയോ കവിതയോ എന്റെ

പേരില്‍ അടിച്ച് വരണം അതിമോഹമാണെന്നറിയാമെങ്കിലും

ഞാന്‍ അതുതന്നേ ചിന്തിച്ചു കൊണ്ടിരുന്നു ഒരു തന്ത്രം

കണ്ടെത്തണം ഈ ആലോചന എന്റെ ഉറക്കം കുറച്ചു ഒരാശയം

രൂപപ്പെടുകയായിരുന്നു.ഇവ രണ്ടും ക്രിസ്ത്യന്‍ മാസികകളാണു

ആതുകൊണ്ട് ഒരു ക്രിസ്ത്യന്‍ കഥ തന്നേ വേണം മറ്റാരും എഴുതാത്ത

ഒരു കഥ ഒരു തകര്‍പ്പന്‍ ആശയം താമസിയാതെ ഞാന്‍

കണ്ടെത്തി യൂദാസിന്റെ വിലാപം യേശുദേവനേ ഒറ്റിക്കൊടുത്ത

യൂദാസിനു മാനസാന്തരമുണ്ടായി വിലപിക്കുന്നു കൊള്ളാം നല്ല

ആശയം എനിക്ക് എന്നോടുതന്നേ മതിപ്പ് തോന്നി

കേകവൃത്തത്തില്‍ ഒരു കവിതജന്മം എടുത്തുകുട്ടികളുടെ

ദീപികക്കാണു നറുക്കുവീണത് കവിതയുടെ കൂടെ എന്റെ വിലാസം

എഴുതിയ ഒരു കാര്‍ഡ് കൂടി വച്ചു അതില്‍ ഞാന്‍ ഇങ്ങനെ എഴുതി

പ്രീയസുഹൃത്തേ താങ്കളുടെ കവിത..................ലക്കത്തില്‍
പ്രസിദ്ധീകരിക്കും

കൊച്ചേട്ടന്‍
അതും ഒരു തന്ത്രമായിരുന്നു ദീപിക കൊച്ചേട്ടന്റെ

മനസ്സില്‍ ദയതോന്നിക്കുവാനുള്ളഒരു കൊച്ചു സമ്മര്‍ദ്ദം പിന്നീട്

എന്നും ആരും അറിയാതെ പോസ്റ്റ് ഓഫീസില്‍ പോകും കത്ത്

എന്റെ കൈയ്യില്‍ ത്തന്നെ കിട്ടണം എല്ലാവരോടും ഞാന്‍ വീമ്പടിച്ചു

നോക്കിക്കോ എന്റെ ഒരു കവിത മാസികയില്‍ പ്രസിദ്ധീകരിക്കും

അവസാനം കൊച്ചേട്ടന്റെ കത്തുവന്നു ആരും കാണാതെ ഞാന്‍

അത് വായിച്ചു എന്റെ സമ്മര്‍ദ്ദക്കുറിപ്പ് നിഷ്കരുണം

വെട്ടിയിരിക്കുന്നുതാങ്കളുടെ കവിത

പ്രസിദ്ധീകരണയോഗ്യമല്ലാത്തതിനാല്‍ഖേദിക്കുന്നു കുറച്ചുകൂടി

പഠിച്ച് എഴുതുക സ്നേഹപൂര്‍വം കൊച്ചേട്ടന്‍ ഞാന്‍ ആകെ

ചൂളിപ്പോയി എന്നാലും നിരാശപ്പെട്ടില്ല.ബ്രഹ്മാവിനാണോ

ആയുസ്സിനു പഞ്ഞം?

അന്നുരാത്രി തന്നേ ചില കവിതകള്‍ മോഷ്ടിച്ച് ഞാന്‍ സ്വന്തമായി

ഒരു കൈയ്യെഴുത്തുമാസികതയ്യാറാക്കി അതില്‍ യൂദാസിന്റെ

വിലാപം പ്രസിദ്ധീകരിക്കപ്പെട്ടുഅവാര്‍ഡ് നേടിയ കവിത എന്ന

അടിക്കുറിപ്പോടെ

ബ്ലോഗര്‍ പാലാ ശ്രീനിവാസനിലേക്കുള്ള

എന്റെ മെറ്റാമോര്‍ഫോസിസിലെ ബാലിശമായ ബാലകാണ്ഡം

ഇവിടെ ഭാഗികമായി പൂര്‍ണ്ണമാകുന്നു

No comments: