ശ്രീ ജഗതി എന്‍ കെ ആചാരി ഒരിക്കല്‍ മംഗളം വാരികയില്‍ ഒരു ലേഖനം എഴുതി.
അതില്‍ ഒരു കവിത ഉദ്ധരിച്ചിരുന്നു.
കവിതയുടെ വരികള്‍ ഇപ്പോള്‍ ഓര്‍മ്മയിലില്ല,എങ്കിലും അര്‍ത്ഥം ഇതാണു .
ഒരു അഛന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എപ്പോഴാണു?
എന്നെങ്കിലും ഒരു വിഷയത്തില്‍ അഛനുള്ള പ്രശസ്തി,
അതേ വിഷയത്തില്‍ തന്റെ മകനുണ്ടാകുന്ന പ്രശസ്തിക്കു മുന്പില്
നിഷ്പ്രഭമാകുമ്പോളാണു ഒരു അഛന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്.
ഉദാഹരണം സ്വന്തം ജീവിതത്തില്‍ നിന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഒരുകാലത്ത് ജഗതി എന്നു പറഞ്ഞാല്‍ ജഗതി എന്‍ കെ ആചാരിയായിരുന്നു.
എന്നാല്‍ ഇന്ന് ജഗതി എന്നു പറഞ്ഞാല്‍ ജഗതി ശ്രീകുമാര്‍ എന്ന് മാറിയിരിക്കുന്നു.
ഇതില്‍ പരം സന്തോഷം ഈ അഛനു മറ്റ് എന്തുണ്ട്?
ഇതാണുഎന്റെ കാര്യവും!
പണ്ടു ഞാന്‍ ഇരുന്ന സിംഹാസനം ഇന്ന് എന്റെ മകന് വിഷ്ണുവിനാണു.
സ്റ്റോപ്പ് മുതലാളിയേ അവന് കണ്ടെത്തിയ കഥ നേരത്തേ പറഞ്ഞല്ലോ.
ഇതാ മറ്റൊന്ന് !!
നാലാം ക്ലാസ്സിലെ ഒരു ദിവസം,
ടീച്ചര്‍ കുട്ടികള്‍ക്ക് എഴുതുവാന്‍ ഒരു വിഷയം കൊടുത്തു.
അടുത്ത ജന്മത്തില് നിങ്ങള്‍ ആരായിത്തീരാന്‍ ആഗ്രഹിക്കുന്നു?
കുട്ടികള്‍ മല്സരിച്ചെഴുതിത്തുടങ്ങി.
മന്ത്രി , പോലീസ്, പൈലറ്റ്, സിനിമാനടന് , വലിയ മുതലാളി ഇങ്ങനെ പലതും, പലതും.
വിഷ്ണുവിന്റെ രചന യാതൊരു എഡിറ്റിങ്ങുമില്ലാതെ താഴെ ക്കൊടുക്കുന്നു.
മനുഷ്യന് ജീവിക്കാന്‍ വളരെ വളരെ കഷ്ടപ്പെടുന്ന ഒരു ലോകമാണിവിടുള്ളത്.
അത് കൊണ്ട് അടുത്ത ജന്മത്തില് ഞാന്‍ ഒരു അല്സേഷ്യന് പട്ടിയായി ജനിക്കാന്‍ ആഗ്രഹിക്കുന്നു
എത്ര നല്ല ഒരു ജീവിതമാണു ഒരു അല്സേഷ്യന് പട്ടിക്കുള്ളത് ?
സുഖമായ താമസം, ഭക്ഷണം, വിശ്രമം, പ്രത്യേകിച്ച് ഒരു പണിയുമില്ല , ആരേയും പേടിപ്പിക്കാം,
വേണമെങ്കില്‍ ഒന്നു കടിക്കുകയും ചെയ്യാം.
എന്നാല്‍
ഈ ജന്മത്തിലെ അഛനെ അടുത്ത ജന്മത്തില് അഛനായി കിട്ടുകേലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍
വലിയ സങ്കടം തോന്നുന്നു.
ഞങ്ങളുടെ കുടുമ്പസദസ്സുകളില് ഇപ്പോള്‍ ഇമ്മാതിരി വിഷ്ണുക്കഥകളാണു കൂടുതല്‍ ചിരി ഉണര്‍ത്തുന്നത്
ശ്രീ ജഗതി എന്‍ കെ ആചാരി യേപ്പോലെ എന്നിലെ അഛന് ഇവിടെ വളരെ സന്തോഷിക്കുന്നു അവനെന്നോടുള്ള അളവറ്റ സ്നേഹം തിരിച്ചറിയുകയും ചെയ്യുന്നു.
അഭിമാനത്തോടെ അവനെ ഞാന്‍
തിരിയില്‍ നിന്നും കൊളുത്തിയ പന്തം
എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.

4 comments:
മഹാനായ അച്ചനും മഹാനായ മകനും...ഹൊ!!
അധികമായാല്‍ ബ്ലോഗും വിഷം ...!!
അജ്ഞാത സുഹൃത്തേ,
സിനിമാനടന് മമ്മൂട്ടിയുടെ ഒരു പ്രശസ്ത ഡയലോഗ് ഉണ്ട്
"some times truth is
stranger than fiction !!"
ഇത് തന്നെയാണെനിക്കും ഇവിടെ പറയാനുള്ളത് .
പിന്നെ ആത്മപ്രശംസ അല്‍പ്പം അതിരു കടക്കും
എന്ന് ആദ്യം തന്നെ പറഞ്ഞിട്ടുണ്ടല്ലോ!
എന്റെ കുറിപ്പുകള്‍ വായിക്കുന്നവരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി എങ്കിലും വരുത്താനാകുന്നില്ലങ്കില് ഞാന്‍ എന്തിനെഴുതണം??
Post a Comment