
രാത്രികളും രാത്രിമഴകളും എനിക്ക് വളരെ പ്രീയപ്പെട്ടവയാണ്.
എന്നാല്‍ മനസ്സില്‍ നൊമ്പരമുണര്‍ത്തിയ
മൂന്നുരാത്രികള്‍ എന്റെ ഓര്‍മ്മയില്‍ ഉണ്ട്.
വ്യത്യസ്ഥങ്ങളായ മൂന്നുരാത്രികള്‍ !
കേട്ട ഒരു രാത്രി!
കേട്ട ഒരു രാത്രി!
വായിച്ച ഒരു രാത്രി!!
അനുഭവിച്ച ഒരു രാത്രി !!!
കേട്ട ഒരു രാത്രി
കേട്ട ഒരു രാത്രി
- രാമപുരത്തേ ഒരു രാത്രി!
രാത്രിയുടെ മദ്ധ്യയാമത്തിലെപ്പോഴോ ആ അമ്മ മക്കളേ വിളിച്ചുണര്‍ത്തി .
രാത്രിയുടെ മദ്ധ്യയാമത്തിലെപ്പോഴോ ആ അമ്മ മക്കളേ വിളിച്ചുണര്‍ത്തി .
അവരേചേര്‍ത്തുപിടിച്ചപ്പോള്‍ ആ കൈകള്‍ വിറച്ചിരുന്നു.
“മക്കളേ കരയരുത്, നമ്മുടെ പപ്പനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”
കുട്ടികള്‍ക്ക് ഒന്നും മനസ്സിലായില്ല.
വീട്ടിന്റെ പൂജാമുറിയായ തെക്കേപ്പുരയിലും തിണ്ണക്കും
നിലവിളക്കു കൊളുത്തിയിരുന്നു .
അമ്മ വിളക്കിനുമുമ്പില്‍ ഇരുന്ന് കണ്ണീരോടെ നാമം ജപിക്കാന്‍ തുടങ്ങി.
കുട്ടികളും പകുതി ഉറക്കത്തില്‍ അതില്‍ കൂട്ടുചേര്‍ന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അഛന്‍ അകത്തുനിന്ന് ഇറങ്ങിവന്നു .
ഒന്നും പറയാതെ തിണ്ണയില്‍ ഇരുന്നു.
“ഇനി മതി മക്കളേ, പ്രാര്‍ത്ഥിച്ചു പോയി കിടന്നോളൂ.”
“ഇനി മതി മക്കളേ, പ്രാര്‍ത്ഥിച്ചു പോയി കിടന്നോളൂ.”
അമ്മ എഴുന്നേറ്റു. കുട്ടികള്‍ അപ്പോള്‍ അറിഞ്ഞില്ല
തങ്ങള്‍ സ്വന്തം കൂടപ്പിറപ്പിന്റെ ആത്മാവിനുവേണ്ടിയാണു പ്രാര്‍ത്ഥിച്ചതെന്ന് .
കേട്ട ആരാത്രി, എന്റെ പത്മനാഭന്‍ ചിറ്റപ്പന്‍ മരിച്ച രാത്രിയാണ്.
കേട്ട ആരാത്രി, എന്റെ പത്മനാഭന്‍ ചിറ്റപ്പന്‍ മരിച്ച രാത്രിയാണ്.
അഛന്റെ ഏറ്റവും ഇളയ അനിയനായിരുന്നു പത്മനാഭന്‍.
ചിറ്റപ്പനേ പ്പറ്റി അഛന്‍ പറഞ്ഞുതന്നതാണാ രാത്രിയുടെ കഥ !!
മൂന്നുവയസ്സുപ്രായമുള്ളപ്പോള്‍ ചിറ്റപ്പനു എന്തോ മഹാരോഗം പിടിപെട്ടു
മൂന്നുവയസ്സുപ്രായമുള്ളപ്പോള്‍ ചിറ്റപ്പനു എന്തോ മഹാരോഗം പിടിപെട്ടു
മാസങ്ങള്‍ നീണ്ടുനിന്ന ചികില്‍സ,
അവസാനം മരണസമയമായെന്നുതോന്നിയപ്പോള്‍ നിസ്സഹായരായ
അവര്‍ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ, പ്രാര്‍ത്ഥിക്കുക!
കുട്ടികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ അഛന്‍ തന്റെ കുഞ്ഞിന്റെ
കുട്ടികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ അഛന്‍ തന്റെ കുഞ്ഞിന്റെ
നെഞ്ചുതടവികൊണ്ടിരുന്നു.
തെക്കേപ്പുരയില്‍ ചന്ദനത്തിരിയുടെ ഗന്ധവും ഉമ്മറത്ത് നാമജപവും
ഉയരുന്നതിനിടയില്‍ പപ്പന്‍ യാത്രയായി .
ആ അഛന്‍ അതറിഞ്ഞിട്ടും കുറച്ചുസമയം കൂടി
അവനെ തടവിക്കൊണ്ടിരുന്നു.
എന്റെ ജന്മത്തിനു എത്രയോ വര്‍ഷം മുന്‍പ് നടന്ന ആ രാത്രി, എത്രയോ
എന്റെ ജന്മത്തിനു എത്രയോ വര്‍ഷം മുന്‍പ് നടന്ന ആ രാത്രി, എത്രയോ
തവണ ഞാന്‍ മനക്കണ്ണുകളില്‍ കണ്ടിരിക്കുന്നു.
walter de la mare എഴുതിയ winter duskഎന്ന കവിതയിലെ
walter de la mare എഴുതിയ winter duskഎന്ന കവിതയിലെ
when less than even a shadow came and stood within the room
എന്ന വരികള്‍ വായിക്കുമ്പോഴെക്കെ
ഞാന്‍ ചന്ദ്രന്‍ മങ്ങിനിന്ന ആ രാത്രിയേയും എന്റെ പത്മനാഭന്‍ ചിറ്റപ്പനേയും
സങ്കടത്തോടെ ഓര്‍ക്കാറുണ്ട് .
വായിച്ച ഒരു രാത്രി - ദക്ഷിണാഫ്രിക്കയിലെ ഒരു രാത്രി!!
ഭാരതത്തില്‍നിന്നും അകലെ ദക്ഷിണാഫ്രിക്ക!
വായിച്ച ഒരു രാത്രി - ദക്ഷിണാഫ്രിക്കയിലെ ഒരു രാത്രി!!
ഭാരതത്തില്‍നിന്നും അകലെ ദക്ഷിണാഫ്രിക്ക!
ചന്ദ്രന്‍പോലും പുറത്തുവരാന്‍ മടിച്ച ഒരു രാത്രി.
സമയം രാത്രി ഒന്നരമണി.
അവിടെ ഒരു കലഹം നടക്കുകയാണ്.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും കസ്തൂര്‍ബായും തമ്മില്‍ .
സാധാരണ ഒരു സ്ത്രീയും ചെയ്യാത്ത ശുചീകരണ പ്രവര്‍ത്തികള്‍ യാതൊരു
എതിരും കൂടാതെ കസ്തൂര്‍ബാ ചെയ്തു എന്നാല്‍ ഒരു പഞ്ചമ ജാതിക്കാരന്‍
ഉപയോഗിച്ചത് വൃത്തിയാക്കാന്‍ അവര്‍ക്ക് മനസ്സുവന്നില്ല. അവര്‍ അത്
പറഞ്ഞപ്പോള്‍ അത് അംഗീകരിക്കുവാന്‍ ഗാന്ധിജി തയ്യാറല്ല .
അദ്ദേഹം കോപംകൊണ്ട് വിറച്ചു,
“കടക്കെടീ പുറത്ത് !!”
അദ്ദേഹം കസ്തൂര്‍ബായേ കഴുത്തിനുപിടിച്ച് തള്ളി പുറത്താക്കി
വാതില്‍ അടച്ചു എന്നിട്ട് സ്വസ്ഥമായി കിടന്നുറങ്ങി.
ആറാം ക്ലാസിലെ മലയളം പാഠാവലിയില്‍
ആറാം ക്ലാസിലെ മലയളം പാഠാവലിയില്‍
ഞാന്‍ വായിച്ചുപഠിച്ചതാണ് , ഈ രാത്രി.
കഥ ഇങ്ങനെ തുടരുന്നു.....................
പാവം കസ്തൂര്‍ബാ, അവരെന്തുചെയ്യാന്‍ ?
പാവം കസ്തൂര്‍ബാ, അവരെന്തുചെയ്യാന്‍ ?
സ്വന്തം നാട്ടില്‍ നിന്നും അകലെ ഈ ദക്ഷിണാഫ്രിക്കയില്‍
ആ പാവം സ്ത്രീക്കാരുണ്ട് ?
കണ്ണീരോടെ അവര്‍ ആ തണുത്ത മണ്‍തറയില്‍ കിടന്നു, നേരം പുലരുവോളം
ആ കഥ വായിച്ചപ്പോള്‍ എന്റെ മനസ്സ് കൂടുവിട്ട് കൂടുമാറി
ആ കഥ വായിച്ചപ്പോള്‍ എന്റെ മനസ്സ് കൂടുവിട്ട് കൂടുമാറി
ദക്ഷിണാഫ്രിക്കയിലെത്തി. കൂരിരിട്ടുനിറഞ്ഞ ആ രാത്രിയില്‍ ഞാന്‍ മങ്ങിയ
വിളക്കിന്റെ വിളറിയ വെളിച്ചത്തില്‍ വെറും പൂഴിമണ്ണില്‍ ഒരു സാധുസ്ത്രീ
കിടക്കുന്നതു കണ്ടു. പാവം കസ്തൂര്‍ബാ!!
ആ രാത്രി ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട് .
ആ രാത്രി ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട് .
അപ്പോഴൊക്കെ എനിക്ക് ഒരു സംശയം തോന്നാറുണ്ട്
സ്നേഹം കൊണ്ട് ലോകത്തേ കീഴടക്കിയ മഹാത്മാഗാന്ധിയുടെ
ജീവിതത്തിലേ ഈ കറുത്ത അദ്ധ്യായം ഞങ്ങളുടെ ഇളം മനസ്സിലേക്ക്
കടത്തിവിടുമ്പോള്‍ എന്തായിരുന്നു അക്കാലത്തേ
വിദ്യാഭ്യാസ വിദഗ്ധര്‍ ഉദ്ദേശിച്ചിരുന്നത്?
ഗാന്ധിജീയേ ബഹുമാനിക്കാണോ അതോ അപമാനിക്കാനാണോ
ഗാന്ധിജീയേ ബഹുമാനിക്കാണോ അതോ അപമാനിക്കാനാണോ
അവരുടെ ഉദ്ദേശം? ഇതുകൊണ്ട് അവര്‍ക്ക് എന്തുപ്രയോജനം?
എന്തായാലും വായിച്ചറിഞ്ഞ ആ രാത്രി ഒരു ചെറു വേദനയായി
എന്തായാലും വായിച്ചറിഞ്ഞ ആ രാത്രി ഒരു ചെറു വേദനയായി
ഇന്നും എന്റെ ഉള്ളിലുണ്ട് .
അനുഭവിച്ച ഒരു രാത്രി
അനുഭവിച്ച ഒരു രാത്രി
- തൃശൂരിലെ ഒരു രാത്രി
മനസ്സിന്റെ വേദനയാല്‍ സ്ഥലകാലബോധം നഷ്ടപ്പെട്ട്
മനസ്സിന്റെ വേദനയാല്‍ സ്ഥലകാലബോധം നഷ്ടപ്പെട്ട്
തൃശൂര്‍ പട്ടണത്തിലൂടെ അലഞ്ഞുതിരിഞ്ഞ ഒരു മറക്കാനാവാത്ത
ഒരു രാത്രി എനിക്കുണ്ട് . ഒരു പൗര്‍ണമി രാത്രി.
ഭക്തനായ മാര്‍ക്കണ്ഡേയനുവേണ്ടി കാലനേ നിഗ്രഹിച്ച വടക്കുന്നാഥന്‍
ഭക്തനായ മാര്‍ക്കണ്ഡേയനുവേണ്ടി കാലനേ നിഗ്രഹിച്ച വടക്കുന്നാഥന്‍
എനിക്കായി ഒരു അത്ഭുതം സംഭവിപ്പിച്ചെങ്കില്‍ എന്ന് ഞാന്‍
ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയ ഒരു രാത്രി.
ആ രാത്രി വളരെ വിശദമായി ഞാന്‍ ഇതില്‍ത്തന്നെ
ഒരു ബ്ലോഗായി ഇട്ടിട്ടുണ്ട് .
“മണ്ണുത്തിയില്‍ ഒരു കറുത്തപൗര്‍ണ്ണമി!” എന്നപേരില്‍ .
വേദനവിങ്ങിയ ആ രാത്രി ഞാന്‍ അനുഭവിച്ചറിഞ്ഞ
ഏറ്റവും സങ്കടകരമായ രാത്രിയായിരുന്നു .
ഇങ്ങനെ മൂന്നുരാത്രികള്‍!
കേട്ട ഒരു രാത്രി!
ഇങ്ങനെ മൂന്നുരാത്രികള്‍!
കേട്ട ഒരു രാത്രി!
വായിച്ച ഒരു രാത്രി!!
അനുഭവിച്ച ഒരു രാത്രി!!!
മറക്കുകയില്ല, ഞാന്‍ ഈ രാത്രികളേ............. ഒരിക്കലും!!!
മറക്കുകയില്ല, ഞാന്‍ ഈ രാത്രികളേ............. ഒരിക്കലും!!!
8 comments:
ഇന്നു വായിച്ച ബ്ലോഗുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്....എന്തു നല്ല ഭാഷ...ഒരുപാട് നന്ദി എന്നെ സന്തോഷിപ്പിച്ചതിനു....
നല്ല ഫീല്‍ ഉള്ള എഴുത്ത്... ഇഷ്ടപ്പെട്ടൂ...
ആദ്യത്തെ രണ്ടുരാത്രികളും നൊമ്പരമുണര്‍ത്തി.
മൂന്നാമത്തെ രാത്രി വായിക്കാന്‍ കിട്ടിയില്ല.
കുറെ തപ്പി കിട്ടിയില്ല. പിന്നെ വിട്ടുകളഞ്ഞു.
ആ പോസ്റ്റിന്റെ ലിങ്ക് കൊടുക്കുന്ന ഒരു വിദ്യയുണ്ട്.
വളരെ എളുപ്പമാണ്.
“മണ്ണുത്തിയില്‍ ഒരു കറുത്തപൗര്‍ണ്ണമി!” എന്നതിനെ മാര്‍ക്ക് ചെയ്യുക എന്നിട്ട് ലിങ്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ html ചോദിക്കും. അവിടെ ആ പോസ്റ്റിന്റെ ലിങ്ക് അടിച്ച് ചേര്‍ക്കുക. കഴിഞ്ഞു.
അപ്പോ വായനക്കാര്‍ക്ക് അതില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് പോയി അത് വായിക്കാന്‍ സാധിക്കും.
ഒന്നും മനസ്സിലായിക്കാണില്ലെന്ന് എനിക്കറിയാം. ഒരു നിരക്ഷരനായ ഞാന്‍ ഇതിക്കൂടുതല്‍ എങ്ങിനെ പറയും. :) :)
ഇനി വേണമെങ്കില്‍ അതിന്റെ ഡീറ്റെയില്‍സ് അയച്ചുതരാം.
പതിവുപോലെ മനോഹരം.
പുതിയരൊറിവ് പകര്‍ന്നുതന്നതില്‍ നിരക്ഷരന് നന്ദി.
ഇന്നു വായിച്ച ബ്ലോഗുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്....എന്തു നല്ല ഭാഷ...ഒരുപാട് നന്ദി എന്നെ സന്തോഷിപ്പിച്ചതിനു....yes i agreed.
എല്ലാവര്‍ക്കും നന്ദി.നിരക്ഷരന്‍ പറഞ്ഞതുപ്രകാരം ലിങ്ക് കൊടുത്തു,ഇപ്പോള്‍ കറുത്തപൌര്‍ണമി എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ ബ്ലോഗില്‍ എത്താം.
nannaayiii.. njan moonnu blogs orumichaa vayichathu.. ellaam nalla rasamundu. aadhyam comment idaathe poyaalo ennu vicharichu.. pakshe manassu vannilla..
Post a Comment