Saturday, March 10, 2007

ചിറകുകള്‍ വിടരുമ്പോള്‍..............
നീല പക്ഷികളേപ്പറ്റി.............

നീല പക്ഷികള്‍ചിറകുവിടര്‍ത്തുമ്പോല്‍ മുന്നിലൊരു പുതിയ ലോകം തെളിയുന്നു.
വളരെ വിചിത്രമായ ഒരു ലോകം.

ഇത് ആത്മകഥ ഒന്നും അല്ല
അല്ലങ്കിലുമൊരു ആത്മകഥ എഴുതിജനങ്ങളെ വായിപ്പിക്കുവാന്‍ മാത്രം വലിയവനൊന്നുമല്ലല്ലോ ഞാന്‍.

ശ്രീ കെ കരുണാകരനെഴുതിയ പതറാതെ മുന്നോട്ട്
ശ്രീ വിവേകാനന്ദനെഴുതിയ ഉദ്യോഗ പര്‍വം
ശ്രീ മലയാറ്റൂരെഴുതിയ സര്‍വീസ് സ്റ്റോറി
ശ്രീ കൃഷ്ണന്‍ നായരുടെ വിലക്കുകളില്ലാതെ വിലങ്ങുകള്‍ ഇല്ലാതെ

തുടങ്ങിയവയില്‍ വര്‍ണിക്കുന്നവക്കു സമാനമായഓര്‍മ്മകളോ അനുഭവങ്ങളോ എനിക്ക് എവിടെ?

എനിക്കു ലോകം വളരെ വളരെ ചെറിയതാണല്ലോ.

കൊച്ചു കൊച്ചു സന്തോഷങ്ങളും കൊച്ചു കൊച്ചു സങ്കടങ്ങളും മാത്രമുള്ള ഒരു ചെറിയ ലോകം

സന്ധ്യാ നാമത്തില്‍ ജ്ഞാനപ്പാനയിലെ

നരി ചത്തു നരനായി പിറക്കുന്നു നാരി ചത്ത് ഓരിയായിടുന്നു

എന്നു വായിക്കുമ്പോല്‍ ഭക്തി വര്‍ധിക്കുന്നതിനു പകരം
ഇപ്പോഴത്തെ ലോക സുന്ദരിമാര്‍ അടുത്ത ജന്മത്തില്‍ കുറുക്കന്മാരായി ജനിച്ച് ഓരിയിടുന്ന രംഗം
മനസ്സിലോര്‍ത്ത് പൊട്ടി പൊട്ടി ചിരിക്കുന്ന തരത്തിലുള്ള ഒരു മനസാണെനിക്കുള്ളത്.
ആ മനസ്സിലടച്ചിരിക്കുന്ന ചിലതൊക്കെയാണിവിടെ പുറത്തു വരുന്നത്.

ഗുരുവായൂര്‍ പത്മനാഭനും മംഗളാംകുന്നു ഗണപതിക്കും
ഉള്ളതു പോലുള്ള തലയെടുപ്പുള്ള ഒന്നും ഇതിലില്ല.
അടുക്കും ചിട്ടയും ഒട്ടുമില്ല
കുറെ ഓര്‍മ്മകളും അഭിപ്രായപ്രകടനങ്ങളും മാത്രം.

ആത്മപ്രശംസ അല്‍പ്പം അതിരുകടക്കുകയും ചെയ്തേക്കാം

ഇതു വായിച്ചാല്‍ നെറ്റി ചുളിക്കാനിടയുള്ള മഹാത്മാക്കളുടെ മുന്നില്‍
ഒരു മുന്‍ കൂര്‍ ജാമ്മ്യമായി
ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിക്കു
ശ്രീ എം പി പോള്‍ എഴുതിയ അവതാരികയിലെവിശ്വ പ്രസിദ്ധമായ വാക്കുകള്‍ കടമെടുക്കുന്നു

നീലപക്ഷികള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാകുന്നു!!
വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു!!!.
ചിലര്‍ക്ക് ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നാം
ബോധക്ഷയം തന്നെ സം ഭവിച്ചേക്കാം
അങ്ങിനെ ഉള്ളവര്‍ വളരെ സൂക്ഷിച്ചിട്ടുവേണം ഈ ബ്ലൊഗ് വായിക്കുവാന്‍............
മാത്രവുമല്ല
കഥാപാത്രങ്ങള്‍ രംഗവേദിയിലെത്തുവാനെടുക്കുന്ന കാലതാമസത്തേ സദയം ക്ഷമിക്കുകയും ചെയ്യണം.

മുട്ടവിരിഞ്ഞു ഗരുഢന്‍ പുറത്ത് വരാന്‍ കാലം എത്ര എടുത്തു?
നേരത്തേ വിരിഞ്ഞവയെല്ലാം വെറും പാമ്പിന്‍ കുഞ്ഞുങ്ങളല്ലായിരുന്നോ????

2 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

സ്വാഗതം

Anonymous said...

ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.ഒരു പക്ഷേ ആദ്യമായിട്ടാണെന്നു തോന്നുന്നു താങ്കളേപ്പോലൊരാള്‍ ഒരു മലയാളം ബ്ലോഗ് എഴുതുന്നത്.പുതിയകഥകള്‍ക്കായി കാത്തിരിക്കുന്നു.