Tuesday, April 3, 2007

ഇത് ശകുനി, നിങ്ങള്‍ അറിയാന്‍ മറന്നുപോയ ഒരു മനുഷ്യന്‍.........

പ്രത്യേക ശ്രദ്ധക്ക്
ഈ ലേഖനത്തില്‍ വിവരിക്കുന്ന ഗാന്ധാരിയുടെ ചിന്തകളും തീരുമാനങ്ങളുമെല്ലാം എന്റെ ഭ്രാന്തന്‍ ഭാവനാ ശൃഷ്ടികള്‍ മാത്രമാണു. യഥര്‍ത്ഥത്തില്‍ മഹാഭാരതത്തില്‍ ഉള്ള ഗാന്ധാരിയുടെ ചിന്തകളും തീരുമാനങ്ങളുമായി
ഇതിനു യാതൊരു ബന്ധവുമില്ല. ആര്‍തര്‍ കോനര്‍ ഡോയലിന്റെ ഷെര്‍ലക് ‍ഹോംസ് കഥകളിലെ അനുമാനശാസ്ത്രം വായിച്ച് ലഭിച്ച ആവേശത്തില്‍ ഞാന്‍ മുന്നിലെത്തുന്ന എല്ലാവിഷയത്തിലും
അതെടുത്ത് വീശി പുതിയ കണ്ടെത്തലുകള്‍ നടത്തിയ വഴിയില്‍ മഹാഭാരതം കഥയിലേക്കുള്ള ഒരു കടന്നുകയറ്റമാണിത് . അത് മനസ്സില്‍ വച്ച് വേണം തുടര്‍ന്നു വായിക്കുവാന്‍.. ...... ഇല്ലങ്കില്‍ നിങ്ങളുടെ വിശ്വാസത്തിനുംമനസ്സിനും മുറിവുപറ്റിയതായി തോന്നി എന്നോടു ദേഷ്യവും വെറുപ്പും തോന്നിയാലോ?
എന്റെ ഈ വരണ്ട നിഗമനശാസ്ത്രത്തിലൂടെ ഞാന്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ അത് ഒരു പക്ഷേ ശരിയാണെങ്കില്‍പ്പോലും ആവശ്യമില്ലാതെ വിളമ്പിയതു വഴി എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മനസ്സില്‍ ഞാന്‍ ഉണ്ടാക്കിയ ഒരു മുറിവ് ഉണക്കാന്‍ ഒരു വഴികാണാതെ ശരിക്കും വിഷമിക്കുകയാണു ഞാനിപ്പോള്‍................... അതുകൊണ്ട് പുതിയ ഒരാളേക്കൂടി ഇനി മുറിവേല്‍പ്പിക്കുവാന്‍ എനിക്കു വയ്യ!!
ശാസ്ത്രത്തിനു മനസ്സോ വികാരങ്ങളോ ഇല്ല എന്നാല്‍ മനുഷ്യനു ഇത് രണ്ടുമുണ്ട് അവയോ വളരെ ലോലവും. അത് മനസ്സിലാക്കുവാന്‍ അല്‍പം താമസ്സിച്ച് പോയോ ഈ മനുഷ്യന്‍......... ? എന്നാണിപ്പോള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.

എനിക്കു പ്രീയപ്പെട്ടവര്‍ 2


ശകുനിക്ക് വിശേഷണങ്ങള്‍അനവധിയാണു.

നീചന്‍, ചതിയന്‍ ,ഏഷണിക്കാരന്‍ ......
അങ്ങിനെ പലതും
ഏതായാലും നല്ലതായിട്ടൊന്നും അതിലില്ല

എന്നാല്‍ മഹാനായ ശകുനി

അങ്ങിനെ ആരും പറയുന്നതായി ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല.
ഇല്ല പറയില്ല എങ്ങിനെ പറയും ?നമ്മുടെ ശീലം അങ്ങിനെയല്ലേ !

എന്തും
ചെവിയിലൂടെ കേട്ട്
തലച്ചോറിനെ ബൈപാസ്സ് ചെയ്തു
നാക്കിലൂടെ പുറത്തേക്കയക്കും കൂടുതല്‍ മൂര്‍ച്ചയോടെ.

അല്ലങ്കിലും നല്ല അദ്ധ്യാപകനു ദ്രോണാചാര്യാ അവാര്‍ഡ് കൊടുക്കുന്ന വിചിത്രമായ നാടല്ലേ ഇത് ഈ ദ്രോണാചാര്യര്‍ ആരായിരുന്നു എന്ന് അവാര്‍ഡ് വാങ്ങുന്നയാളും കൊടുക്കുന്നയാളും എന്തേ ചിന്തിക്കാത്തത് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് ! ഏകലവ്യന്റെ പെരുവിരല്‍ ഗുരുദക്ഷിണയായി വാങ്ങിയ നീചന്‍ അല്ലേ അങ്ങേര്‍ ................
അതോ നല്ല അദ്ധ്യാപകന്‍ ഉള്ളിന്റെ ഉള്ളില്‍ ഇത്തരം ഗുരുദക്ഷിണയാണോ ആഗ്രഹിക്കുന്നത് ? ആര്‍ക്കറിയാം
ഈശ്വരോ രക്ഷതു !!!

ഏതോ ഒരു നിലാവുള്ള രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി ടെറസ്സില്‍ കിടക്കുമ്പോഴാണു മാലി ഭാരതത്തിലെ ഒരു വാചകം എന്റെ മനസ്സിലുടക്കിയത്
ഗാന്ധാരിയുടെ ഭര്‍ത്താവിനോടുള്ള സ്നേഹം കണ്ടില്ലേ ! ഭര്‍ത്താവിനു കാണാന്‍ പറ്റാത്ത ലോകം തനിക്കും
കാണേണ്ട എന്നുപറഞ്ഞ് അവര്‍ സ്വന്തം കണ്ണുകള്‍ മൂടിക്കെട്ടി പെട്ടന്ന് ഒരു കല്ലുകടി പോലെ.........
എന്തോ ഒരു അക്ഷരപിശക് അതിലുണ്ടന്ന് എന്റെ ആറാം ഇന്ദ്രിയം എനിക്ക് ഒരു മെസ്സേജ് തരുന്നു ഇത് എന്തുതരം സ്നേഹം? എനിക്ക് അതിന്റെ ലോജിക്ക് ഒട്ടും മനസ്സിലാകുന്നില്ല
ഭര്‍ത്താവിനു കണ്ണില്ലങ്കില്‍ അയാളുടെ കണ്ണായി മാറി ജീവിതത്തിലുട നീളം അയാളുടെ കൈപിടിച്ചുനടത്തേണ്ടവളല്ലേ നല്ല ഭാര്യ ??
അതിനു പകരം ഇവിടെ കാണിക്കുന്നതെന്ത് ? ഇത് ഒരു പ്രതിഷേധമല്ലേ ? അതിന്റെ ഭാഗമായി ജീവിതത്തില്‍ നിന്നും ഒരു ഒളിച്ചോട്ടവും!! ആരാണീ ഗാന്ധാരി ? അവര്‍ക്കെന്തിനാണു സ്വന്തം ഭര്‍ത്താവിനോട് ഇത്ര പക ??
ഒരു കരട് എന്റെ മനസ്സില്‍ വീണു അതു പതുക്കെ പതുക്കെ പുകഞ്ഞു തുടങ്ങി...........
എവിടെയാണീഗാന്ധാരം ? അതറിയാന്‍ ഞാന്‍ വിശ്വവിജ്ഞ്ഞാന കോശം തുറന്നു . "ഗാന്ധാരം അതിസമ്പന്നമായ ഒരു പഴയ രാജ്യം നമ്മുടെ നാട്ടില്‍ നിന്നും വളരെ അകലെ ഇപ്പോഴത്തെ അഫ്‌ഗാനിസ്ഥാനിലാണിത് . ഗാന്ധാരരാജ്യത്തെ രാജാവ് സുബലന്റെ മക്കളായിരുന്നു ഗാന്ധാരിയും, ശകുനിയും." ഇങ്ങ് ഈ ഹസ്തിനാപുരത്തെ ഒരു രാജാവ് കല്യാണത്തിനായി ഇത്രയും അകലെപ്പോയോ? ഇവിടെയൊന്നും രാജകുമാരിമാരില്ലേ? ദുരൂഹതകള്‍ കൂടുന്നല്ലോ !!!!! എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല .
ഇനി ഈ കുരുക്കഴിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു പഴയഒരു മാന്ത്രികവിദ്യ കൂട് വിട്ട് കൂട് മാറ്റം
അതിനായി ഞാന്‍ എന്റെ കണ്ണുകള്‍ ഇറുക്കി അടച്ചു എന്നിട്ട് മനസ്സിനെ ഏകാഗ്രമാക്കി ഒരു തത്തയുടെ ജഡത്തിലേക്ക് ആവാഹിച്ച് തുടങ്ങി പതുക്കെ പതുക്കെ ആ തത്ത തല ഉയര്‍ത്തി പിന്നെ അനന്തമായ ഭൂതകാലത്തേക്ക് പറന്നുപോയി.
താഴെ ഹസ്തിനാപുരം കണ്ടപ്പോള്‍ താഴേക്ക് പതുക്കെ താഴ്ന്നിറങ്ങി കൊട്ടാരത്തിന്റെ ഒരു ജനല്‍പ്പടിയിലിരുന്ന് അകത്തേക്ക് സൂക്ഷിച്ച് നോക്കി അവിടെ രാജസഭ നടക്കുകയാണു അതി ഗംഭീരമായ സദസ്സ് സിംഹാസനത്തില്‍ ഉഗ്രപ്രതാപിയായ ഭീഷ്മര്‍ രാജാക്കന്മാരും പ്രഭുക്കന്മാരും ധാരാളമുണ്ട്
ഗാന്ധാര യുവരാജാവ് ശകുനി ഒരു പ്രമുഖസ്ഥാനത്ത് ഇരിക്കുന്നു തൊട്ടടുത്ത് അതി സുന്ദരിയായ ഒരു യുവതി നില്‍ക്കുന്നു. ഒരു സ്വപ്നലോകത്തിലാണവള്‍ മനസ്സില്‍ ആഹ്ലാദം കണ്ണുകളിള്‍ ആകാംഷ അതു ഗാന്ധാരി യാണു സുന്ദരികളില്‍ സുന്ദരിയായ ഗാന്ധാരി...... വളരെ വിചിത്രമായിരുന്നു അവളുടെ വിവാഹം
അടുത്ത മഹാരാജാവാകാന്‍ പോകുന്ന എന്റെ ധൃതരാഷ്ട്രരുടെ മഹാറാണിയാകാന്‍ വേണ്ടി ഞാന്‍ ഗാന്ധാരി യേ ചോദിക്കുന്നു എന്ന് ഭീഷ്മര്‍ പറഞ്ഞപ്പോള്‍ സുബലമഹാരാജാവ് ഗാന്ധാരി യെ വിളിപ്പിച്ചു.
നിങ്ങള്‍ പറയുന്നതിനപ്പുറം ചിന്തിക്കേണ്ടകാര്യം എനിക്കില്ല എന്റെ അഛനും ചേട്ടനുമിത് എനിക്ക് നല്ലതാണന്ന് കരുതുന്നു എങ്കില്‍ എനിക്ക് പൂര്‍ണസമ്മതം
അങ്ങിനെയാണു. ഗാന്ധാരിഹസ്തിനാപുരത്ത് എത്തിയത് ഭര്‍ത്താവിനെപ്പറ്റി മനസ്സില്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ
ഒരു രൂപം ഉണ്ട്
ഇത്രഗംഭീരനായ ഭീഷ്മരുടെ പിന്തുടര്‍ച്ചക്കാരനല്ലേ തീര്‍ച്ചയായും സുന്ദരനും നല്ലവനും ആയിരിക്കും
അദ്ദേഹത്തിനു വേണ്ടിയാവണമിനി എന്റെ ജീവിതം മധുരമായ ഈ അനുഭൂതിയില്‍ ലയിച്ചുനിന്നിരുന്ന അവള്‍ ഒരാരവം കേട്ടാണുചിന്തയില്‍ നിന്നുമുണര്‍ന്നത് രാജസഭയിലേക്ക് അതാ ഒരു കണ്ണുപൊട്ടന്‍
തപ്പിത്തടഞ്ഞ് കയറിവരുന്നു ആരാണിയാള്‍? ആരാണിയാളെ അകത്തേക്ക് കടത്തിവിട്ടത് ? അയാള്‍ എന്തോ പറയുന്നുണ്ടല്ലോ ! ഗാന്ധാരി ചെവിയോര്‍ത്തു .............
ഗാന്ധാരീ........ ഗാന്ധാരീ................ നീയെവിടെ? എന്റെ അടുത്തേക്കുവരൂ ............ അവള്‍ ഞെട്ടിത്തരിച്ച് നില്‍ക്കുമ്പോള്‍ ആരോ ചെവിയില്‍ മന്ത്രിച്ചു
“ഗാന്ധാരീ , ഇതാണു നിന്റെ ഭര്‍ത്താവ് കണ്ണുനിറയെ കണ്ടോളൂ”
ചുറ്റുമുള്ള ലോകം കറങ്ങുന്നതു പോലെ ഗാന്ധാരിക്കുതോന്നി. താന്‍ വീണ കുഴിയുടെ ആഴം മനസ്സിലാകുന്നു.
ദൂരെ നിന്നും വിവാഹാലോചനയുമായി വന്നതിന്റെ രഹസ്യം ഇതാണു! ഇത് ചതിയാണല്ലോ...........
യാതൊരു നീതീകരണവും ഇല്ലാത്ത ചതി . ഗാന്ധാരിയുടെമുന്നില്‍ ഇനി രണ്ടുമാര്‍ഗങ്ങളേയുള്ളൂ
ഒന്നുകില്‍ ഈയാളേ ഭര്‍ത്താവായി സ്വീകരിക്കുക അല്ലങ്കില്‍ എല്ലാം ഇവിടെ അവസ്സാനിപ്പിച്ചു തിരികെ പോവുക. അങ്ങിനെ ചെയ്താല്‍ ഭീഷ്മര്‍ ഗാന്ധാര രാജ്യത്തേക്ക് പടനയിക്കും. അവിടെ അനേകം നിരപരാധികള്‍ വധിക്കപ്പെടും രാജ്യം നശിക്കും അവശേഷിക്കുക കുറെ വിധവകളുംനിരാശ്രയരായ കുട്ടികളും മാത്രം. വേണ്ടാ അതൊരിക്കലും പാടില്ല!!!!! പകരം ഞാന്‍ എന്റെ ഈ ജീവിതം ബലി കൊടുത്തേക്കാം
ഗാന്ധാരി തീരുമാനിച്ച് ഉറച്ചു. ആ രാജസദസ്സില്‍ ഇരുന്നവരെല്ലാം തന്റെ നേരേ നോക്കി പല്ലിളിച്ച് അലറുന്നതായി ഗാന്ധാരിക്കു തോന്നി അവരുടെ പല്ലുകളില്‍ നിന്നും ചുടുചോര ഒലിക്കുന്നു......... അതു മാത്രം സഹിക്കാന്‍ പറ്റുന്നില്ലല്ലോ............................ ഇവരേ ഒന്നും ഇനിക്ക് എനി എന്റെ ജീവിതത്തില്‍ കാണേണ്ടാ...................................
ഗാന്ധാരി ഉത്തരീയമെടുത്ത് തന്റെ കണ്ണുകള്‍ മൂടിക്കെട്ടി ഉത്തരീയത്തിനു കണ്ണ് മാത്രമല്ലേ മൂടിക്കെട്ടാന്‍പറ്റൂ? മനസ്സുമൂടാന്‍ പറ്റില്ലല്ലോ! ഒരു തുള്ളി കണ്ണുനീര്‍ മൂടിക്കെട്ടിയ ആ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങി. മനസ്സിന്റെ ചൂടുകൊണ്ടാവണം അത് അപ്പോഴേ ആവിയായി മാറുകയും ചെയ്തു ഇതെല്ലാം കണ്ടും കേട്ടുംതരിച്ചിരിക്കുകയാണുഗാന്ധാര യുവരാജാവ് ശകുനഗാന്ധാരി യുടെകവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ഒരു തീപ്പൊരിയായി തുടങ്ങി തീ ഗോളമായി മാറി
തന്റെ മനസ്സില്‍ പതിക്കുന്നത് അയാളറിഞ്ഞു അഛനും ചേട്ടനും പറയുന്നതിനപ്പുറം മറ്റൊന്നും ആലോചിക്കാനില്ലായെന്നു വിശ്വസിച്ച എന്റെ പാവം സഹോദരി
വാര്‍ദ്ധക്യത്തിലെത്തിയ അഛ്നു തെറ്റു പറ്റാം പക്ഷേ ഒരു ദൂതനെ വിട്ട് കാര്യങ്ങള്‍ മനസ്സിലാക്കി ഇത് ഒഴിവാക്കേണ്ടത് തന്റെ കടമയായിരുന്നു.
അത് താന്‍ ചെയ്തില്ല വലിയതെറ്റായിപ്പോയി ഭീഷ്മരുടെ പ്രതാപം കണ്ട് താന്‍ മയങ്ങിപ്പോയി മറ്റൊന്നും ആലോചിച്ചില്ല
ശകുനിയുടെ മനസ്സ് ഉറച്ച ഒരു തീരുമാനത്തിലോട്ടുനീങ്ങി തന്റെ നോട്ടപ്പിശകുമൂലം നഷ്ടപ്പെടുത്തിയ ജീവിതത്തിനു പകരം സഹോദരിക്ക്നല്‍കാന്‍ തന്റെ പക്കല്‍ ഒന്നേയുള്ളു സ്വന്തം ജീവിതം .................
അതെടുത്ത് ഒരു താലത്തില്‍ വച്ച് സഹോദരിക്ക് നല്‍കുക അതില്‍ കുറഞ്ഞതൊന്നും ഈ തെറ്റിനു പരിഹാരമല്ല ഇനി തന്റെ ജീവിതം തനിക്കു വേണ്ടിയല്ല ഒരു സുഖഭോഗങ്ങളും തനിക്കു വേണ്ട
മരണം വരെ ഇതിനു മാറ്റമില്ല ..............
പിന്നീടുള്ള ശകുനി യുടെജീവിതം ഒരു യോഗിയുടേതായിരുന്നു. സഹോദരിയുടേയും അവളുടെ മക്കളുടേയും ക്ഷേമം മാത്രം ചിന്തിച്ച് ജീവിച്ച ഒരു യോഗിയുടേത് അവസാനം കുരുക്ഷേത്ര ഭൂമിയില്‍ സഹദേവനാല്‍ ശകുനിയുടെ ജീവിതം അവസാനിച്ചു പടക്കളത്തില്‍ മരിച്ച് കിടക്കുമ്പോഴും ആ മുഖത്ത് പ്രകാശം പരത്തുന്ന ഒരു പു ഞ്ചിരിയുണ്ടായിരുന്നു!!! ജീവന്‍ കൊടുത്തും തന്റെകടമ നിര്‍വഹിച്ച ഒരു സഹോദരന്റെ അഭിമാനം കലര്‍ന്ന ചിരി!!!
സ്വന്തം നാടിനെരക്ഷിക്കാന്‍ തന്നെ തന്നെ ബലി കൊടുത്ത ഒരു ഗാന്ധാരി , അറിയാതെ പറ്റിയഒരു കൈഅബദ്ധത്തിനു പകരം സ്വന്തം ജീവിതം സഹോദരിക്കായി നല്‍കിയ ഒരു ശകുനി ,
ഇങ്ങനെയൊക്കെ ത്യാഗങ്ങള്‍ ചെയ്യുവാന്‍ ആര്‍ക്കും എളുപ്പമല്ല !! സ്വാര്‍ത്ഥ ചിന്തകള്‍ മാത്രം വേഷങ്ങള്‍ കെട്ടിയാടുന്ന ഈ ലോകത്തില്‍ മനസ്സിനു ഇത്ര വലിപ്പമുള്ളവര്‍ അപൂര്‍വം . ഈ ലോകത്തിലാര്‍ക്കും
ഇതു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്കവര്‍ വളരെ വളരെ വലിയവരാണു.................
ഹിമാലയത്തോളം തലയെടുപ്പുള്ളവര്‍!!!! അതുകൊണ്ടു ഞാന്‍ ഈ ചിന്തിക്കാത്തവരുടെലോകം
മുഴുവന്‍ കേള്‍ക്കാന്‍ ഒന്നുകൂടി വിളിച്ച് പറഞ്ഞോട്ടേ!!!!!!
ഇതാണു എന്റെ ശകുനി!! മഹാനായ ശകുനി !!!
അദ്ദേഹത്തേ വന്ദിക്കണമെന്നു ഞാന്‍ പറയുന്നില്ല പക്ഷെ ഇനിയെങ്കിലും നിന്ദിക്കരുത് ! പിന്നെ
എന്നെങ്കിലും ഏതെങ്കിലും ബോധിവൃക്ഷച്ചുവട്ടില്‍ വച്ച് ഈ ത്യാഗിയെ മനസ്സിലാക്കാനായാല്‍ നിങ്ങള്‍ അദ്ദേഹത്തെ ഒന്ന് നമിക്കുക
മനസ്സുകൊണ്ടെങ്കിലും !!


3 comments:

ശാലിനി said...

ഒത്തിരി നന്നായിട്ടെഴുതിയിരിക്കുന്നു.

ഗാന്ധാരിയുടെ ഭാഗം നേരത്തേ അറിയാമായിരുന്നു, ശകുനിയെകുറിച്ച് ആദ്യമായാണ് ഇത്രയും അറിയുന്നത്. എം ടി രണ്ടാമൂഴത്തിലൂടെയും, വടക്കന്‍ വീരഗാഥയിലൂടെയുമൊക്കെ നല്‍കിയ വ്യത്യസ്ഥ മുഖങ്ങളെപോലെ.

നന്ദി. ശകുനിയെന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന വെറുപ്പ് മാറ്റിയതിന്.

വല്യമ്മായി said...

:)

Moorthy said...

കൊള്ളാം...
മുന്‍‌കൂര്‍ ജാമ്യം ഇല്ലെങ്കിലും വായനക്കാര്‍ ഇത് ആസ്വദിക്കും എന്ന്‌ തോന്നുന്നു....
qw_er_ty