Friday, April 20, 2007

സ്വപ്നം പോലെ ഒരു കാലൊച്ച........................

കത്തനാര്‍
ഇരട്ടക്കുട്ടികളുടെ അഛനിലേ പ്രകാശന്‍ എന്റെ ഭാവനയില്‍ നിന്നാണു വന്നത് എന്നാല്‍ ഇവിടെ അങ്ങിനെയല്ല ശരിക്കും നടന്നത് മനുഷ്യനു വിശദീകരിക്കാന്‍ പറ്റാത്ത എന്തോ ഒന്നു............!
ദൃഢഗാത്രന്മാരായ ആ രണ്ടുപേര്‍ഗണിതവും ജോതിഷവും കൈകാര്യം ചെയ്തിരുന്നഅഛന്റെ അടുത്തുവന്നപ്പോള്‍ പറഞ്ഞത് ഒരു ചെറിയ കുടുമ്പപ്രശ്നം നോക്കാനാണെന്നു മാത്രമാണു കാര്യം എന്താണന്നു അവര്‍ പറഞ്ഞില്ലഒന്നു രാശിവച്ച് നോക്കണംഎന്നു മാത്രമാണു പറഞ്ഞത്
ചേട്ടനും ഞാനും പൂമ്പാറ്റയും വായിച്ചുകൊണ്ട് അഛന്റെ അടുത്തിരുപ്പുണ്ടായിരുന്നുപേരും നാളും എഴുതുമ്പോള്‍മുറ്റത്ത് ആരോ നടക്കുന്ന ശബ്ദം ഞാന്‍ ഓടിച്ചെന്ന് നോക്കി.എന്നാല്‍ ആരേയും കണ്ടില്ല
തിരിച്ച് പോരാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും അതേ ശബ്ദം മുറ്റത്ത് ആരോ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ശബ്ദംഇതെന്താണന്ന് എനിക്ക് മനസ്സിലായില്ലപിന്നീട് ഒന്നും കേട്ടില്ല രാശി വെക്കാന്‍ വിളക്കു തെളിച്ചപ്പോള്‍
വീണ്ടും അതേ ശബ്ദം ആരോ ബൂട്ടുമിട്ട് നടപ്പുവടിയും കുത്തി ഉലാത്തുന്നതുപോലെഇത്തവണ അഛന്‍ തന്നെ പുറത്തുവന്നുനോക്കി.ആരേയും കണ്ടില്ല തിരിഞ്ഞ് നോക്കിയപ്പോള്‍ രാശി വക്കാന്‍ തെളിച്ചവിളക്ക് കെട്ട് കരിന്തിരി കത്തുന്നു വന്നരണ്ടുപേരും പരസ്പരം നോക്കിവിളറി നില്‍ക്കുന്നുപുറത്ത് ബൂട്ടിട്ട കാലടി ശബ്ദം അകലേക്ക് നീങ്ങുന്നതുപോലെ കേട്ടു
അഛന്‍ വളരെ ഗൗരവത്തില്‍ അവരോട് പറഞ്ഞുനിങ്ങള്‍ വന്നപ്പോള്‍ മുതല്‍ കണ്ടുകൊണ്ടിരിക്കുന്നത്
വളരെ മോശപ്പെട്ട ലക്ഷണങ്ങളാണുഎന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല എങ്കിലും ഒരു പ്രേതത്തിന്റെ സാന്നിദ്ധ്യം എനിക്ക് തോന്നുന്നുബൂട്ടും നടപ്പുവടിയും ഉപയോഗിക്കുന്ന
ഒരാളുടെ പ്രേതത്തിന്റെ അപ്പോള്‍ മിക്കവാറും ഒരു കത്തനാരുടെ പ്രേതം
അതുകൊണ്ട് തന്നെയാണു ഞങ്ങള്‍ ഇവിടെ വന്നത് അവരിലൊരാള്‍ പെട്ടന്ന് പറഞ്ഞു ഞങ്ങളുടെ ബന്ധുവായ ഒരച്ചന്‍ ഈയിടെ പെട്ടന്ന് മരിച്ചുപോയിഅന്നുമുതല്‍ ഈ തൊമ്മച്ചന്‍
ഇങ്ങനെ ചിലശബ്ദങ്ങള്‍ രാത്രിയില്‍ കേള്‍ക്കുന്നതായി പറയുന്നു അതാണു ഞങ്ങള്‍ ജോതിഷം നോക്കാന്‍ വന്നത് സ്വാഭാവിക മരണമായിരുന്നോ അഛന്‍ ചോദിച്ചു രണ്ടും പറയുന്നുണ്ട് തൊമ്മച്ചന്‍ മടിച്ച് മടിച്ച് പറഞ്ഞു വിളക്കുകെട്ട സ്ഥിതിക്ക് ഇനി ഇന്ന് രാശി വയ്ക്കണ്ട നാളെ രാവിലേ ആകട്ടെ അഛന്‍ പറഞ്ഞവസാനിപ്പിച്ചു
പിറ്റേന്ന് അവര്‍ വന്നില്ല ഒരാഴ്ച കഴിഞ്ഞ് അതിലൊരാളും ഭാര്യയും കൂടി കയറി വന്നു അയാള്‍ ആകെ മാറിപ്പോയിരിക്കുന്നു തലമുടി ഒരാഴ്ച്ച കൊണ്ട് നരച്ചുഇപ്പോള്‍ കണ്ടാല്‍ അറുപതിനുമേലേ പ്രായം തോന്നും
സംസാരിച്ചത് അയാളുടെ ഭാര്യയാണുസാറേ ആകെ പ്രശ്നമാണു അന്ന് ഇവിടുന്ന് പോയവഴി തൊമ്മച്ചന്‍ മരിച്ചു വണ്ടി മുട്ടി തല തകര്‍ന്നാണു മരിച്ചത് രണ്ടുമൂന്നു ദിവസമായി ഈ മത്തച്ചന്‍ എന്തെക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി പറയുന്നു ഒട്ടും ഉറങ്ങുന്നില്ല മുറിക്കു പുറത്തിറങ്ങാതെ ഇരിക്കുകയായിരുന്നു
സാറിനെ ഒന്നു കാണണമെന്നു നിര്‍ബന്ധം പിടിച്ചതുകൊണ്ട് കൊണ്ടുവന്നതാണു മത്തച്ചന്‍ ഭയപ്പെട്ടാണു സംസാരിച്ചത് സാറേ ഞാന്‍ ആരോടും പറയാത്ത ഒരു കാര്യം ഉണ്ട് തൊമ്മച്ചനേ വണ്ടി മുട്ടിയതല്ല അവനേ അങ്ങേര്‍ വണ്ടിക്കടിയിലേക്കു വീഴ്ത്തിയതാണു എന്നേ തള്ളല്ലേ എന്നവന്‍ പറഞ്ഞത് ഞാന്‍ ശരിക്കും കേട്ടതാണു എനിക്കാകെ പേടിയാകുന്നുഅഛന്‍ കുറച്ചു സമയം ആലോചിച്ചുനിന്നു എന്നിട്ട് പറഞ്ഞു മത്തച്ചാ ഞാന്‍ ആലോചിച്ചിട്ട് ഒന്നേ തോന്നുന്നൊള്ളൂഒരാഴ്ച അരുവിത്തുറ പള്ളിയില്‍ പോയി മുടങ്ങാതെ പ്രാര്‍ത്ഥിക്കുക എന്നിട്ടുവരിക ഞാന്‍ ഒന്നുകൂടി രാശി വച്ചു നോക്കാം ഈശ്വരാനുഗ്രഹം കിട്ടുമെന്ന്
നമുക്ക് പ്രതീക്ഷിക്കാംഅല്ലാതെന്ത് ചെയ്യാന്‍
മത്തച്ചന്‍ പ്രാഞ്ചിപ്രാഞ്ചി നടന്നു നീങ്ങുന്നതും നോക്കി ഞാന്‍ തിണ്ണയില്‍ കുറേനേരം നിന്നു. അഛന്‍ പിന്നീട് ഞങ്ങളോട് വിശദീകരിച്ചു എനിക്ക് തോന്നുന്നത് ഇവരെ വിശ്വസിച്ച ഒരച്ചനെ പണത്തിനായി ഇവര്‍ കൊലപ്പെടുത്തി എന്നാണുഅച്ചന്റെ ആത്മാവ് ഇപ്പോള്‍ ഇവരുടെ പുറകേയുണ്ട്.അതിയാളേയും വിടുകേല.
പ്രതികാരദാഹിയായ ഒരു കത്തനാരുടെ പ്രേതത്തേ തടയുവാന്‍ അരുവിത്തുറ വല്യച്ചനല്ലാതെ [st george]
മറ്റാര്‍ക്ക് പറ്റും നമ്മുടെ ശിവ സങ്കല്‍പ്പത്തിനു സമാനനല്ലേ ആ പുണ്യവാളന്‍
പിന്നീട് ഒരിക്കലും രാശി നോക്കാന്‍ മത്തച്ചന്‍ തിരിച്ചുവന്നില്ല ഞാന്‍ കുറെ ദിവസം പത്രങ്ങളിലേ ചരമകോളങ്ങളില്‍ തിരഞ്ഞു മത്തച്ചന്റെ പടം ഒരിടത്തും കണ്ടില്ല എങ്കിലും ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഒരാഴ്ച്ചക്കുള്ളില്‍ തന്നെ ബൂട്ടിട്ടു നടക്കുന്ന ആ കത്തനാര്‍ തന്റെ വെള്ളി കെട്ടിയ ആ വടി
മത്തച്ചന്റെ മേലും പ്രയോഗിച്ചിട്ടുണ്ട് എന്നാണു അല്ലങ്കില്‍ രാശി നോക്കാന്‍
മത്തച്ചന്‍ വരാതിരിക്കുമായിരുന്നോ...............................................?

11 comments:

Anonymous said...

Sreeni, we have no right to confuse already confused people.
I strongly recommend you to read " Yukthivadi M C Joseph " before writting such incidents labelled ' realistic '

By the way who is behind the wonderful appearence of our beloved 'Master of Slokams'

dr.abdulsamad@gmail.com

കുട്ടിച്ചാത്തന്‍ said...

ഇതു വായിച്ച് ബൂലോഗരു മൊത്തം ഒന്ന് ഞെട്ടും...

അരവിന്ദ് :: aravind said...

യ്യോ..ഇദാരാ ഈ ഫോട്ടോയില്? ആ അച്ചനാണോ?
പ്രേതം അച്ചനായത് കൊണ്ട് കുരിശ് കാണിച്ചാലും ഏക്കത്തില്ലാരിക്കും അല്യോ?

പേടിപ്പിക്കരുത് മനുഷേരെ..രാത്രി ഡയപ്പറ് മാറാന്‍ ഉറക്കമിളച്ചിരിക്കേണ്ടതാ..

ഇനി കുഞ്ഞു കരഞ്ഞാലും ഞെട്ടുമല്ലോ ഭഗവാനേ...

ഡാ ദില്‍‌ബാ, നിന്റെ റൂം മേറ്റായ ആ കാട്ടറബി പ്രേതത്തിന്റെ കഥ ഒന്നിവിടെ പറഞ്ഞേ...

Unknown said...

അരവിന്ദേട്ടാ,
കാട്ടറബിപ്രേതം ഞാനില്ലാത്തപ്പൊ (വെക്കേഷനില്‍) എന്റെ രൂപത്തില്‍ വന്ന് റൂം മേറ്റിനോട് ബീഡി ചോദിച്ചു. തെണ്ടി പ്രേതത്തിന് ഒരു മാള്‍ബറോയോ ട്രിപ്പിള്‍‍ ഫൈവോ ചോദിക്കാമായിരുന്നില്ലേ? മനുഷ്യന്റെ വില കളയാനായിട്ട് ഇറങ്ങിക്കോളും പ്രേതമാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞ് മനുഷ്യനെ മെനക്കെടുത്താനായിട്ട്.

(ത്രില്ലര്‍ പ്രേതകഥയുണ്ട്. ഇപ്പോള്‍ ഓര്‍ത്താല്‍ രാത്രി ഫ്ലാറ്റില്‍ പോകാന്‍ പേടിയാവും. പിന്നെ പറയാം)

അരവിന്ദ് :: aravind said...

ങേ..ബുദ്ധിയുള്ള പ്രേതാണല്ലോ ദില്‍‌ബാ..
അല്ലെങ്കില്‍‌ ബീഡി ചോദിക്കുമോ? മാള്‍ബോറോ ചോദിച്ചിരുന്നെങ്കില്‍ നിന്റെ ഫ്രണ്ട് അത് ഒറിജിനാല്‍ ദില്‍‌ബന്‍ അല്ല എന്ന് മനസിലാക്കൂലേരുന്നോ?

ഗോസ്റ്റുബുദ്ധി ബെസ്റ്റുബുദ്ധി എന്നാരാ പറഞ്ഞേ!

ഇന്നു ഞാന്‍ വീട്ടിലൊറ്റക്കാ..പഠിക്കാന്‍ മാറി താമസിക്കുവാ...തിരിച്ചുവിട്ടാലോ എന്നൊരാലോചന..ഏയ് പേടിച്ചിട്ടൊന്ന്വല്ല...കുഞ്ഞിന്റെ അപ്പി കാണാന്‍ ഒരാശ..

Unknown said...

അരവിന്ദേട്ടാ,
കുഞ്ഞ് അപ്പനേക്കൊണ്ട് അപ്പിടീക്കാഞ്ഞാല്‍ മതിയാരുന്നു.
യഥാ തന്താ
തഥാ ചെക്കന്‍
എന്നാണലോ പുരാണങ്ങള്‍ പറയുന്നത്. അത് കൊണ്ട് പറഞ്ഞതാണ്. ഒന്നും തോന്നല്ലേ.. :-)

ഓടോ: ഞാന്‍ ഓഫിന് മാപ്പ് പറഞ്ഞ ചരിത്രമുണ്ടോ? ഉണ്ടോന്ന്.. (ഞാന്‍ ഹിസ്റ്ററിയില്‍ വീക്കാണേയ്..)

ഉണ്ണിക്കുട്ടന്‍ said...

അരവിന്ദാ..ദില്‍ബാ കത്തനാരെ കുറ്റം പറഞ്ഞോ..പുള്ളി വരും രാത്രി ബീഡി ചോദിക്കാന്‍ .എന്നിട്ടു ഫ്ലാറ്റീന്നു തള്ളി താഴെ ഇടും . ഹേയ് എന്നെ ഇടൂല്ല ഞാന്‍ സത്യക്രിസ്ത്യാനി അല്ലേ.

അരവിന്ദാ ഡയപ്പര്‍ മാറ്റാന്‍ രാത്രി എണീക്കുമ്പോള്‍ ഒരു ബൂട്ടിന്റെ ശബ്ദം കേട്ടാല്‍ പേടിക്കരുത്..ദില്‍ബാ രാത്രി ഫ്ലാറ്റിന്റെ പടി കേറുമ്പോള്‍ പിറകേ ഒരു ബൂട്ടിന്റെ ശബ്ദം കേട്ടാല്‍ നീ പതറരുത്...

[കര്‍ത്താവേ എന്നെ ആരു വീട്ടിക്കൊണ്ടെ ആക്കും ..?]

അരവിന്ദ് :: aravind said...

അതെന്നാ ഉണ്ണിക്കുട്ടാ ഒരു ബൂട്ടിന്റെ ശബ്ദം?
അച്ചന്‍ മറ്റേ ബൂട്ട് ഊരി കൈയ്യിപ്പീടിച്ചിരിക്കുവാണോ? (തലക്കടിക്കാന്‍)

ഹോ എന്നാ തണുപ്പാ...20 ഡിഗ്രി..ആ കമ്പളി എടുത്ത് തലവഴി മൂടി കിടക്കട്ടെ..അര്‍ജുനന്‍ ഫല്‍ഗുനന്‍, ശ്രീധരന്‍, ശശി...(തെറ്റിയോ?)

ഉണ്ണിക്കുട്ടന്‍ said...

അതിനിതു ഹിന്ദു പ്രേതമല്ല. ക്രിസ്ത്യന്‍ പ്രേതമാണ്‌ ഇമ്മാതിരി മന്ത്രങ്ങള്‍ ഒക്കെ ചൊല്ലിയാല്‍ അതിനു അടി വേറെ കിട്ടും . ദേ ദിങ്ങനെ ചൊല്ലിയാ മതി..

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ..അങ്ങയുടെ നമാം അവിടുത്തെ പോലെ ഇവിടെ..ഭൂമീല്..വരുമ്പോള്...ആയിരിക്കേണമേ..പിന്നേ

അതേ എന്റെ കാബ് വരാനുള്ള സമയമായി ഇല്ലേ മുഴുവന്‍ പറഞ്ഞു തന്നേനെ. തല്‍ക്കാലം ഇത്രേം പറഞ്ഞാ മതി. പുള്ളി പൊക്കോളും ..അഥവാ പോയില്ലെങ്കില്..[ഈശ്വരാ..നല്ലൊരു ബ്ലോഗറായിരുന്നു...]

ഉണ്ണിക്കുട്ടന്‍ said...

ദല്‍ബനേം അരവിന്ദനേം ഇങ്ങോടിന്നു കണ്ടില്ല. രാത്രി കത്തനാരു വന്നാരുന്നോ..?

അരവിന്ദ് :: aravind said...

ഡുക് ഡുക് എന്ന ബൂ‍ട്ടിന്റെ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്...ആരെയും കണ്ടില്ല. ഡുക് ഡുക് വീണ്ടും.
നെഞ്ചിലൊരു വേദന...അപ്പോഴാണറിഞ്ഞത് ഡുക് ഡുക് എന്റെ നെഞ്ചിടിപ്പായിരുന്നു.

ബൈ ദ ബൈ ഇന്നലെ നീ ഓഫീസില്‍ മേശക്കടിയില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കൈലി കടം വാങ്ങി പുതച്ചുറങ്ങീന്നാണല്ലോ കേട്ടത്?

ദില്‍ബന്‍...പ്രേതമവനെക്കണ്ടോടിക്കാണും.