Saturday, March 8, 2008

രാവണന്റെ മകള്‍

വാജി എപ്പോഴാണെന്റെ ആത്മാര്‍ത്ഥസുഹൃത്തായതെന്നെനിക്ക്

ഓര്‍മ്മയില്ല . എന്നാല്‍ വല്ലാത്ത ഒരു ആഴവും പരപ്പും ആ


സൗഹൃദത്തിനുണ്ടായിരുന്നു ബാബുതോമസ്സിനോടൊപ്പം എന്റെ മനസ്സില്‍


ഇടം നേടിയ ഒരേ ഒരാള്‍ വാജിയായിരുന്നു.ഫിസിയോളജി പുസ്തകത്തില്‍ വായിച്ച ഒരു വാചകം ഉണ്ട്


if at all a nerve stimulates it stimulates to the maximum


അതുപോലെ ആയിരുന്നു ഞങ്ങളുടെ സൗഹൃദവും ,


അതിന്റെ പരമാവധി അളവില്‍വാജി അഹമ്മദ് മിര്‍ അതായിരുന്നു വാജിയുടെ മുഴുവന്‍പേര്.


ഒരു കാഷ്മീരി മുസല്‍മാന്‍, ശ്രീനഗറിലായിരുന്നുവാജിയുടെ വീട് .


ഓള്‍ ഇന്‍ഡ്യാ ടെസ്റ്റ് എഴുതി 1977ല്‍ മണ്ണൂത്തി വെറ്റേറിനറികോളേജില്‍


പഠിക്കാനായി എത്തിയതായിരുന്നു വാജി .ആ വര്‍ഷം 15 പേരാണു അറ്റാഷുക്കളായി വന്നിരുന്നത് രണ്ട് ഭൂട്ടാന്‍കാര്‍ മൂന്നു


പോണ്ടിച്ചേരിക്കാര്‍ ഒരു ആഫ്രിക്കാക്കാരന്‍ ഒന്‍പത്


കാഷ്മീരികള്‍ .പുറത്തുനിന്നു വന്നവരെ വിശേഷിപ്പിച്ചിരുന്നത്


അറ്റാഷുക്കളെന്നാണ്.വാജിക്ക് ആറടിഉയരമുണ്ട് പൊക്കം കൂടിപ്പോയെന്നു തോന്നിയിരുന്നതു


കൊണ്ടാകണം മുന്നോട്ട് കുനിഞ്ഞായിരുന്നു നടത്തംവാജി അതിബുദ്ധിമാനായിരുന്നു ,തനി രാവണന്‍!!


പത്തുതലയുടെ ബുദ്ധിയായിരുന്നു അയാള്‍ക്ക്ക്ലാസില്‍ പറയുന്നതെല്ലാം വാജി


നിമിഷനേരം കൊണ്ട് ഉള്ളില്‍ കുറിക്കും പരീക്ഷകളില്‍ എല്ലാം 4/4അതായത്


90%നുമുകളില്‍ !ഒരുദിവസം വാജി എന്നേതേടി വന്നു . വാജിയുടെ പഠിത്തം ശരിയാകുന്നില്ല


വായിച്ചിട്ട് ശരിക്ക് മനസ്സിലാകുന്നില്ല അതുകൊണ്ട് നമുക്ക് ഒരുമിച്ച് പഠിക്കാം


ഞാന്‍ സമ്മതിച്ചു നാളെ മുതല്‍ നമ്മള്‍ ഒരുമിച്ച് പഠിക്കുന്നു


പിറ്റേന്ന് രാവിലെ നാലുമണിക്ക് വാജി എന്നേ വിളിച്ച് ഉണര്‍ത്തി“മടിയാ എഴുന്നേക്ക് ഉറക്കം ഒക്കെ നമുക്ക് ജോലികിട്ടി ഓഫീസില്‍ പോയി


ഓഫീസ് സമയത്താകാം ഇപ്പോ പഠിക്കാം.”


പഠിച്ചാല്‍ ഉടനെ ജോലികിട്ടുമെന്നുള്ളകാലമായതിനാല്‍ ഒരുദിവസം


അവധിവന്നാല്‍ ഒരുദിവസത്തേ ശമ്പളം പോയല്ലോ എന്നമട്ടിലായിരുന്നു


ഞങ്ങള്‍വാജിയും ഞാനും പഠിക്കാന്‍ തുടങ്ങി ഓരോഭാഗവും വായിക്കുമ്പോള്‍


വാജി മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു ഞാന്‍ ആ


ഭാഗങ്ങള്‍ വീണ്ടും വീണ്ടും വിശദീകരിച്ചു വാജി പലപ്പോഴും പരിതപിക്കും


“എന്തുപറ്റി എന്റെ തലമണ്ടക്ക് ?ഒന്നും അങ്ങുശരിക്ക് കേറുന്നില്ല !”


അതൊരുതുടക്കമായിരുന്നു പിന്നെ എന്നും രാവിലെ നാലുമണിക്ക് വാജി


എന്നേ വിളിച്ചുണര്‍ത്തും ഒരുനിമിഷവും കളയാതെ ഞങ്ങള്‍ പഠിക്കും ആ


ട്രൈമെസ്റ്റര്‍ കഴിഞ്ഞ് മാര്‍ക്ക് വന്നപ്പോള്‍ എന്റെ ഗ്രേഡുകള്‍ വളരെ


മെച്ചപ്പെട്ടിരിക്കുന്നു വാജിക്ക് എല്ലാത്തിനും 95% മാര്‍ക്കില്‍ കൂടുതല്‍


ഉണ്ട്പെട്ടന്ന് എനിക്ക് ഒരു സംശയം ഒന്നും അറിയാന്‍ പാടില്ല എന്നു


ഭാവിക്കുന്ന വാജി എങ്ങനെ ഇത്ര മാര്‍ക്കുനേടി ?


ഞാന്‍ അത് വാജിയോടുതന്നേ ചോദിച്ചു .


“ശ്രീനിവാസാ നിങ്ങള്‍ പറഞ്ഞത് ശരിയാണ് എനിക്ക് ഒന്നും അറിയാന്‍


മേലന്ന് ഞാന്‍ അഭിനയിക്കുകയായിരുന്നു അങ്ങിനെ എന്നേ പഠിപ്പിച്ച്


പഠിപ്പിച്ച് നിങ്ങളുടെ ഗ്രേഡ് നന്നായി കൂടിയില്ലേ അതായിരുന്നു എന്റെ


ആവശ്യവും ഒരുgood friendഎന്നു വച്ചാല്‍ എന്താണെന്ന് ഇപ്പോള്‍


മനസ്സിലായില്ലേ?”


വാജി പൊട്ടിച്ചിരിച്ചു


ഒരു best friendന്റെ ശീതളഛായയുടെ സുഖം ഞാന്‍


മനസ്സിലാക്കുകയായിരുന്നു അപ്പോള്‍.


വാജിയേപ്പറ്റി പല കഥകളും കോളേജിലുണ്ട്


അദ്ധ്യാപകരുടെ മനശാസ്ത്രം ശരിക്കറിയാവുന്ന വാജി ചിലനമ്പരുകള്‍


ഇടാറുണ്ട് വളരെ നിസ്സാരമായ സംശയങ്ങള്‍ വാജി വെറുതേ ചോദിക്കും


സാറുമ്മാര്‍ അത് വിശദീകരിക്കുമ്പോള്‍ വാജി ഉള്ളില്‍ ചിരിക്കും വിഷമം ഉള്ള


കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള ആല്‍മാര്‍ത്ഥതയല്ല നിസ്സാരകാര്യങ്ങള്‍


വിശദീകരിച്ച് ഷൈന്‍ ചെയ്യാനാണദ്ധ്യാപകര്‍ക്ക് താല്‍പ്പര്യം എന്ന്


വാജിക്കറിയാം അതിനുപറ്റിയ ഒരു എല്ല് ഇട്ടുകൊടുക്കാന്‍ വാജി


വിദഗ്ദ്ധനാണുതാനും ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ ഇത് പറഞ്ഞ്


ഞങ്ങള്‍ ചിരിക്കാറുണ്ട്1981ല്‍ പഠനം കഴിഞ്ഞ് പിരിഞ്ഞെങ്കിലും ഭാരതത്തിന്റെ രണ്ടറ്റത്തു ജീവിച്ച


ഞങ്ങള്‍ ആ സൗഹൃദം കെടാതെ സൂക്ഷിച്ചു കത്തുകള്‍,ഫോണ്‍


സന്ദേശങ്ങള്‍ അങ്ങിനെ ആ ബന്ധം തുടര്‍ന്നു .


എന്റെ കല്യാണം കഴിഞ്ഞ് ഒരു ദിവസം വാജി വിളിച്ചു


ഒരു ശരവര്‍ഷം പോലെ കുറേ ചോദ്യങ്ങള്‍


“ശ്രീനിവാസാ ആദ്യത്തേ കുട്ടി ആണാകുന്നതാണോ പെണ്ണാകുന്നതാണോ


നല്ലത്? എന്തുകൊണ്ട് ?താങ്കള്‍ക്ക് എത്ര കുട്ടികള്‍ വേണം ?അവരില്‍ ആണെത്ര പെണ്ണെത്ര ..... ?”


എനിക്ക് ചിരിവന്നു എങ്കിലും മറുപടി കൊടുത്തു


“മൂത്തകുട്ടി പെണ്ണാകണം ഇളയത് ആണും


മൂത്ത പെണ്‍കുട്ടിയേ നമുക്ക് സര്‍വീസില്‍ നിന്നും പിരിയുമുന്‍പ് കെട്ടിക്കാം


മൂത്തത് ആണാണെങ്കില്‍ ഇളയകുട്ടിയേ എപ്പോഴും ഉപദ്രവിക്കും.”


ഞാനും ഒരു ശരവര്‍ഷമായി മറുപടി കൊടുത്തു എന്നിട്ട് ചോദിച്ചു


“എന്താ ആശാനേ ഇങ്ങിനെ ഒക്കെ ചോദിക്കുന്നത് ?”


വാജി പൊട്ടിച്ചിരിച്ചു


“എന്റെ കല്യാണവും ഉറപ്പിച്ചടോ ,അവിടുത്തേപ്പോലെ തന്നേ ആയിക്കോട്ടേ


ഇവിടേയും എന്നുവച്ചിട്ടാ അങ്ങിനെവേണ്ടേ സുഹൃത്തുക്കള്‍ ആകുമ്പോള്‍


പിന്നെ താന്‍ കാലുമാറിയേക്കരുത് !”


ദൈവം ഞങ്ങളുടെ കൂട്ടുകണ്ട് ചിരിച്ചുകൊണ്ട് ആ ആവശ്യം


സാധിപ്പിച്ചു .എനിക്ക് മൂത്തത് മകളും രണ്ടാമത്തേത് മകനും


ശ്രീലക്ഷ്മിയും വിഷ്ണുവും


അതുപോലെ വാജിക്ക് മൂത്തത് മകള്‍ മെദിഹായും ഇളയത് മകന്‍ ഹാരിസ്സുംവര്‍ഷങ്ങള്‍ നിരവധികഴിഞ്ഞു ഒരു ദിവസം ഞാന്‍ വാജിയേ ഫോണില്‍


വിളിച്ചു മറുവശത്തുനിന്ന് ഒരു സ്ത്രീ ശബ്ദം


“ഹലോ ശ്രീനിവാസന്‍ മാമന്‍ അല്ലേ?


ഇത് ഞാനാ മെദിഹാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?”


പിന്നെ മണികിലുങ്ങുന്നതുപോലെ ഒരു ചിരിയും


വടക്കേ ഇന്ത്യന്‍ ചുവയുള്ള മലയാളം


മലയാളനാട് ഒരിക്കല്‍ പോലും കാണാത്ത മെദിഹാ എന്നോട് മലയാളം


പറഞ്ഞതിന്റെ ത്രില്ലില്‍ ചിരിക്കുന്നു എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല


കാരണം മെദിഹാ വാജിയുടെ മകളാണ് ,


വാജി അതി ബുദ്ധിമാനല്ലേ? പത്തുതലയുടെ ബുദ്ധിയുള്ള തനി രാവണന്‍ !


ആരക്തം സിരകളിലൊഴുകുന്ന


ആ രാവണപുത്രി അങ്ങിനെ പറഞ്ഞില്ലങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ...!!!

5 comments:

പ്രിയന്‍ അലക്സ് റിബല്ലോ said...

കൊള്ളാല്ലോ.. വാജിക്കും കുട്ട്യോള്‍ക്കുമൊക്കെ ഇപ്പോഴും സുഖമല്ലേ...

mayavi said...

kahan gayethe sreenibhaai ithni din?

പാലാ ശ്രീനിവാസന്‍ said...

mem idhar dha mayavi,lekin aap keval ab aayaa, comment keliye dhanyavad!

G.manu said...

വാജിയ്ക്ക് എന്റെ അന്വേഷണം..

Celular said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Celular, I hope you enjoy. The address is http://telefone-celular-brasil.blogspot.com. A hug.