Sunday, August 23, 2009

ചക്രവാളത്തിനുമപ്പുറം !!!

ജീവിത ചക്രവാളത്തിനപ്പുറം ഉള്ള ലോകത്തേപ്പറ്റി ഞാന്‍ ചിന്തിച്ചുതുടങ്ങിയത് ഓര്‍ഫ്യൂസിന്റെ കഥ വായിച്ചനാള്‍ മുതലാണ്.

മാസ്മരഗായകന്‍ ഓര്‍ഫ്യൂസും അയാളുടെ പ്രിയപ്പെട്ട ഭാര്യ യൂറിഡീസും അവര്‍ക്കിടയില്‍ വില്ലനായി വന്ന സര്‍പ്പവും,
എത്രയോരാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞാടി
സര്‍പ്പദംശനമേറ്റ് മരിച്ച യൂറിഡീസിന്റെ ആത്മാവിനുപുറകേ
പാതാളലോകത്ത് എത്തിയഓര്‍ഫ്യൂസ്
തന്റെ ഗാനാലാപം കൊണ്ട് പാതാളാധിപതിയേപ്പോലും മയക്കി
തന്റെ യൂറിഡീസിന്റെ ആത്മാവിനെ തിരികെ വാങ്ങി

പാതാളഗോപുരം കടക്കും വരെ തിരിഞ്ഞുനോക്കരുതെന്ന നിര്‍ദ്ദേശം
ഒരുനിമിഷം മറന്ന് അറിയാതെ ഒന്നുതിരിഞ്ഞുനോക്കിപ്പോയ
പാവം ഓര്‍ഫ്യൂസിന്റെ മുന്നില്‍ കണ്ണീരോടെ നിസ്സഹായതയോടെ
തിരികെ പാതാള ലോകത്തിലേക്ക് മറഞ്ഞുപോയ
യൂറിഡീസിന്റെ ദുരന്തം
എന്റെ മനസ്സില്‍ ഉണ്ടാക്കിയ വിഷമം
എത്രയോ വര്‍ഷം കഴിഞ്ഞിട്ടും ഒട്ടും മാഞ്ഞിട്ടില്ല

പിന്നീട് മരണത്തേ പ്പറ്റി എന്നേ ചിന്തിപ്പിച്ചത്
പാലാ സെന്റ് തോമസ് ഹൈസ്കൂളില്‍ എന്നേ പഠിപ്പിച്ച
ലോനപ്പന്‍ സാറിന്റെ ഒരു യാദൃശ്ചിക കമന്റാണ്.

ഏതോ നേതാവ് മരിച്ചതിനു മന്ത്രി ഞെട്ടിയകാര്യം
പറഞ്ഞു പരിഹസിച്ച് ചിരിക്കുകയായിരുന്നു ഞങ്ങള്‍
അത് കേട്ട ലോനപ്പന്‍ സാര്‍ ഞങ്ങളേ ശാസിച്ചു

“എടാ എടാ ഒരുപാടങ്ങു ചിരിക്കാതെ,
നിനക്കൊക്കെ ഒരു അമ്പത് വയസ്സ് കഴിയട്ടേ,
പിന്നെ ആരെങ്കിലും കിടുങ്ങീന്നു കേട്ടാല്‍
നീയൊന്നും ഇങ്ങനെ ഇളിക്കത്തില്ല ശരിക്കും ഞെട്ടും
ചെവീ നുള്ളിക്കോ !!

അന്നുമുഴുവനും ഞാന്‍ അതുതന്നേ ചിന്തിച്ചിരുന്നു
അന്നു ലോനപ്പന്‍ സാര്‍ പറഞ്ഞതിന്റെ സത്യം
ഇപ്പോള്‍ എനിക്ക് ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാകുന്നുണ്ട്

മരണത്തേപ്പറ്റി എന്നേ പിന്നീട് ഒരുപാട് ചിന്തിപ്പിച്ചത്
ഒരു പ്രതിമയാണ്।
തൃശൂര്‍പട്ടണത്തില്‍ ഞാന്‍ കണ്ട കൊച്ചീ രാജാവിന്റെ പ്രതിമ

മണ്ണുത്തിക്കുപോകാനായി ബസ്സുകാത്തുനില്‍ക്കുമ്പോളാണ്
ഞാന്‍ ആ പ്രതിമ ശ്രദ്ധിച്ചത്
എത്ര എത്ര ആടയാഭരണങ്ങള്‍?
കിന്നരി തലപ്പാവും തങ്കമുദ്രകളും ഒക്കെചാര്‍ത്തിനില്‍ക്കുന്ന
ഈ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ ഈ മനുഷ്യന്‍
താന്‍ ഇങ്ങിനെ അലങ്കരിക്കുന്ന ഈ ശരീരം
ഒരിക്കല്‍ വെറും ഒരുപിടിചാരമായി കൊച്ചീ രാജ്യത്തിന്റെ മണ്ണില്‍
അലിഞ്ഞ് എല്ലാവരുടേയും ഓര്‍മ്മയില്‍നിന്നും മറഞ്ഞുപോകുമെന്ന്
ചിന്തിച്ചിരുന്നോ ആവോ?
മഹാഭാരതകഥയില്‍ യമന്‍ ധര്‍മ്മപുത്രരോടു ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് “എന്താണീ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം?”
“തനിക്കു ചുറ്റുമുള്ളവരെല്ലാം മരിക്കുമ്പോഴും
മരണമെന്നത് തനിക്കും വരും എന്ന് വിചാരിക്കാതെ
മനുഷ്യനുജീവിക്കാന്‍ കഴിയുന്നു എന്നതാണു ഏറ്റവും വലിയ അത്ഭുതം”
എന്നാണ് ധര്‍മ്മപുത്രര്‍ കൊടുക്കുന്ന ഉത്തരം.
ആ അത്ഭുതം എന്റെ മുന്നില്‍ നില്‍ക്കുന്നതായി എനിക്ക് തോന്നിപ്പോയി

മരണത്തേപ്പറ്റി ചിന്തിക്കുമ്പോള്‍
പണ്ട് ഊരാശാല അമ്പലത്തിലെ രവിവാരപാഠശാലയില്‍ വച്ച്
ഉദ്ദണ്ഡന്‍സാര്‍ ഭഗവല്‍ ഗീതയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട്
പഠിപ്പിച്ചുതന്ന തിയറിയാണു എനിക്കുള്ളത്

“അനന്തമായിപരന്നുകിടക്കുന്ന കടല്‍പോലെ ഉള്ള ഈശ്വരന്‍
അതില്‍ നിന്നും ശരീരമാകുന്ന പാത്രങ്ങളില്‍ നിറക്കപ്പെടുന്നഈശ്വരാംശം പാത്രത്തിനു രൂപം പലതാണെങ്കിലും അവയ്ക്കെല്ലാം ഉള്ളില്‍ ഒരേ ഈശ്വരന്‍ ബാല്യകൗമാര യൗവ്വന വാര്‍ദ്ധക്യങ്ങള്‍ കടന്ന് മരണം എത്തിച്ചേരുമ്പോള്‍
പാത്രം പൊട്ടുന്നു,പാത്രത്തിനുള്ളിലേ ഈശ്വരാംശം അതായത് ആത്മാവ്
വീണ്ടും ഈശ്വരനാകുന്ന കടലില്‍ വീണ് തിരിച്ചറിയാനാവാത്തവിധം
ഈശ്വരനില്‍ അലിഞ്ഞുചേരുന്നു അതാണു മോക്ഷം
കര്‍മ്മ ദോഷത്താല്‍ മോക്ഷം ലഭിക്കാത്ത ആത്മാവ്
വീണ്ടും ഒരു പാത്രത്തില്‍ നിറക്കപ്പെടുന്നു
ആപാത്രം വീണ്ടും വീണ്ടും ഭൂമിയിലേക്ക് വന്നു
കര്‍മ്മം വഴി മുക്തിനേടി അവസാനം മോക്ഷപ്രാപ്തിയില്‍ അവസാനിപ്പിക്കുന്നു। ശ്രീരാമന്‍ ബാലിമഹാരാജാവിനെ ഒളിയമ്പ് എയ്തകര്‍മ്മത്തിന്റെ ഫലം
ഒളിയമ്പേറ്റ് മരിക്കുന്നതിലൂടെ ശ്രീകൃഷ്ണന്‍ അനുഭവിക്കുന്നതിനാല്‍
മനുഷ്യനായി പിറന്നാല്‍ സാക്ഷാല്‍ മഹാവിഷ്ണുവാണെങ്കില്‍ പോലും
കര്‍മ്മ ഫലം അനുഭവിച്ചേ മതിയാകൂ എന്ന് നാം മനസ്സിലാക്കുന്നു

തത്വങ്ങള്‍ എന്തൊക്കെ പറഞ്ഞാലുംമരണവും മരണചിന്തകളും
മനുഷ്യമനസ്സില്‍ ഉണ്ടാക്കുന്ന വികാരങ്ങള്‍ വര്‍ണ്ണനാതീതമാണ്।
എന്റെ മനസ്സില്‍ ഒരുപാട് സങ്കടം ഉണ്ടാക്കിയ ഒന്നാണ്
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുന്‍ ഗവര്‍ണ്ണര്‍
പ്രൊഫസര്‍ കെ എം ചാണ്ടി സാറിന്റെ
മരണത്തിനുമുന്‍പുള്ള നിമിഷങ്ങളേപ്പറ്റി അദ്ദേഹത്തിന്റെ സഹോദരന്‍
ശ്രീ പാലാ കെ എം മാത്യുസാര്‍ എഴുതിയ വിവരണം

“കഴിഞ്ഞദിവസം മക്കളെല്ലാം മുറിയില്‍ കയറി കണ്ടു
എല്ലാവരേയും തന്റെ തിത്യതയിലും തുടരാന്‍ പോകുന്ന വാല്‍സല്യം
നനവാര്‍ന്ന മിഴികളിലൂടെ അറിയിച്ചു
മറ്റുവിധത്തില്‍ ചലനം അസാധ്യമായിരുന്നു
മരണഭയം ആ മുഖത്ത് തെല്ലുമില്ലായിരുന്നു
അടുത്തുകൊണ്ടിരുന്ന വേര്‍പാടിന്റെ ദുഖം മാത്രം

വിശുദ്ധകുര്‍ബാനയും അന്ത്യകൂദാശയും നല്‍കിയ വൈദികനോട്
താങ്ക്യൂ ഫാദര്‍ എന്നുപറഞ്ഞു
തന്റെ ബോധമനസ്സ് അപ്പോഴും നിര്‍ഭയവും ശാന്തവും തെളിവാര്‍ന്നതുമായിരുന്നു.
പരമാത്മാവിലേക്കുള്ള ജീവാത്മാവിന്റെ യാത്ര ഭവനത്തില്‍ തിരിച്ചെത്തല്‍ മാത്രം

ഏറ്റവും അവസാനംചേട്ടത്തിയമ്മയാണുകയറിയത്
രണ്ടുപേര്‍ക്കും ഒന്നും മിണ്ടാനില്ലാത്ത നിറഹൃദയം
ചേട്ടനു ഒട്ടും ചലിക്കാന്‍ പാടില്ലാത്ത നിസ്സഹായാവസ്ഥ
ഇവിടെ മനുഷ്യന്റെ ഏറ്റവും ശക്തമായ അര്‍ത്ഥവത്തായ ഭാഷ
തടവില്ലാതെ കവിളുകളിലൂടെ പ്രവഹിക്കുകയായി
ചേട്ടന്‍ വളരെ ആയാസപ്പെട്ട് തന്റെ കൈകള്‍ കൂപ്പി
മറിയക്കുട്ടിയമ്മയും കൈകള്‍ കൂപ്പി
ഇനി നാം കണ്ടുമുട്ടും വരെ...........!!

ഈ വരികള്‍ വായിച്ചപ്പോള്‍
നെഞ്ചിനൊരു ഭാരം അനുഭവപ്പെടുന്നതുപോലെ എനിക്കു തോന്നി ഓരോപുനര്‍വായനയിലും അത് വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവന്നു ചക്രവാളങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രാസമയത്ത്
ഓരോ മനുഷ്യന്റേയും നിസ്സഹായത മനക്കണ്ണില്‍കണ്ടപ്പോള്‍
മനുഷ്യന്‍ എത്ര നിസ്സാരന്‍ എന്നും തോന്നിപ്പോയി !!!

5 comments:

ലതി said...

വായിച്ചു.
വളരെ പ്രസക്തമായ കുറിപ്പ്.
നമുക്ക് ഇടയ്ക്കിടയ്ക്ക് മരണത്തിന്റെ ഓർമ്മയുണ്ടാകുന്നത് നല്ലതാണ്.
ഒരുനാൾ എല്ലാവരും, കണ്ടിട്ടില്ലാത്ത ആ ലോകത്തേയ്ക്ക് യാത്രയാകും എന്ന സത്യം.
നന്ദി. ആശംസകൾ.

Dr.Kanam Sankara Pillai said...

ന്‍ അല്‍പ്പം മാറ്റി റെ പിന്നീട് അടുപ്പിച്ചാല്‍ ന്‍റെ
ശരിയായിക്കിട്ടും ഡോ.കാനം

rocksea said...

Death teaches us all a lot. Thanks for reminding about death, and in turn, the life we have as of now! My parents have got the book which was published recently. Will read when i am back home. He is my grandma's brother.

chethan said...
This comment has been removed by the author.
chethan said...

It was 3 years back i first saw ur blog. I noticed u becoz
(1)i'm from thodupuzha and
(2)these words Pala & Arunapuram means something to me.
It was at pala i first tasted the real freedom when i was studying at Brilliant. We,were living in rented house @ pala. I wont forget that late night thattukada sancharam, second show yathras, bakery thendal, vaaynottams...... eventhough "Brilliant" remains as a bad memory, the life at pala means a lot to me....

i feel the same feelings(which i don't know to bind to a word) when i read your blog. Ur writings are very fresh, innocent and .... i donno, i just love your blog.... im not a master of words... i want to write but... words wont come.....

i love your blog... waiting for ur next post...
by the way im doing my final year engineering @ FISAT Angamaly...
so u have 1 more fan from thodupuzha...