Wednesday, November 7, 2007

ഒരു മണ്ണുത്തിക്കനവ്.....!!!

ഭൂമിയിലൊരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ഇതാണു,അത് ഇതാണു, അത് ഇതാണു,
ഇത് വായിച്ചപ്പോള്‍ ഞാന്‍ കണ്ണീരിനിടയിലും അറിയാതെ ചിരിച്ചുപോയി.
മണ്ണൂത്തി വെറ്റേറിനറി കോളേജിന്റെ ഹോസ്റ്റലിന്റെ പൂമുഖത്താണാ ബോര്‍ഡ് ഞാന്‍ കണ്ടത്. മുപ്പത് വര്‍ഷം മുന്‍പ്,1977ല്‍.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി ഞാന്‍ അവിടെ എത്തിയിട്ട് നാലാം ദിവസമായിരുന്നു അന്ന്.
ആ നാലുദിവസങ്ങള്‍ നാലു യുഗങ്ങളായായാണെനിക്ക് അനുഭവപ്പെട്ടിരുന്നത്.
പ്രൊഫഷണല്‍ കോളേജായതുകൊണ്ട് റാഗിങ്ങ് ഉണ്ടാകുമെന്ന് അറിഞ്ഞ്
വിനീത വിധേയനായി മനസ്സുകൊണ്ട് എല്ലാം ഏറ്റുവാങ്ങാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു ഞാന്‍ അവിടെ എത്തിയത്.
എന്നിട്ടും മണ്ണുത്തി ബസ്സ് സ്റ്റോപ്പില്‍ വച്ച് ഒരുസീനിയര്‍ പയ്യന്‍ വിളിച്ചപ്പോള്‍
തിരിഞ്ഞ് നോക്കാതെ ഓടി.
രണ്ട് ദിവസം കഴിഞ്ഞപ്പോഴാണറിഞ്ഞത് അത് സീനിയര്‍ അല്ല
എന്റെ തന്നെ ക്ലാസ്മേറ്റ് ചന്ദ്രപ്രസാദായിരുന്നു അതെന്ന്.
ആപ്പോഴേക്കും തമാശ ആസ്വദിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍ ..

ജാതക പ്രകാരം ശനിദശയുടെ അന്ത്യം

എല്ലാ വിനാശങ്ങളും തേടിവരാന്‍ യോഗ്യത ഏറ്റവും കൂടുതല്‍ ഉള്ള സമയം

ഹോസ്റ്റലില്‍ ചെന്നപ്പോള്‍ വലിയ അനക്കമൊന്നും കേള്‍ക്കുന്നില്ല.
ഞാന്‍ കോളേജിനു ചുറ്റും വെറുതേ നടന്നു ഗ്രൗണ്ടിന്റെ സൈഡില്‍ ഇരുപതോളം ഒന്നാം വര്‍ഷക്കാര്‍ കൂടിയിരിപ്പുണ്ട് ഞാനും ആ കൂട്ടത്തില്‍ കൂടി.ഒരേ തൂവല്‍ പക്ഷികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരുധൈര്യം വന്നപോലെ.
നമുക്കെല്ലാം ഒന്നിച്ചുനില്‍ക്കണം എന്നാല്‍പിന്നെ ഒരുത്തനും നമ്മളേ റാഗ് ചേയ്യുകയില്ല.തിരുവനന്തപുരം ഗ്രൂപ്പിലുള്ളവര്‍ നേതൃത്വം ഏറ്റെടുത്തു

പഴയ മല്ലന്റേയും മാതേവന്റേയും കഥയായിരുന്നു അപ്പോഴെന്റെ മനസ്സില്‍.

സന്ധ്യയായപ്പോള്‍ പതുക്കെ എല്ലാവരുംകൂടി ഹോസ്റ്റലിലേക്ക് നടന്നു പടികയറിചെന്നപ്പോള്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുന്നില്‍

ഇങ്ങിനെയാണോടാ ഹോസ്റ്റലിലോട്ടു വരുന്നത് ??

പരുഷമായ ചോദ്യം ചാടടാ

ഞാന്‍ എന്തുചെയ്യണമെന്നറിയാതെ ചുറ്റും നോക്കി ഏല്ലാവനും ചാടിത്തുടങ്ങിയിരിക്കുന്നു ഞാനും ചാടാന്‍ തുടങ്ങി കുറച്ചു ചാടിക്കഴിഞ്ഞപ്പോള്‍ ഒരു നിര്‍ദ്ദേശം

മതിയെടാ ഇനി മെസ്സില്‍ പോകാം വല്ലോം കഴിക്കേണ്ടേ

ആഹാ ഇത്രേം ഉള്ളോ പയ്യന്മാര്‍ക്ക് സന്തോഷമായി

അടിയൊന്നുമായിട്ടില്ല വടിവെട്ടാന്‍ പോയിട്ടേയുള്ളു എന്ന് അപ്പോള്‍ അറിഞ്ഞില്ല

മെസ്സിലേക്ക് കയറിയപ്പോള്‍ വലിയ ഒച്ചയും ബഹളവും അല്‍പ്പവസ്ത്രധാരിയായ ഒരുത്തന്‍ മേശപ്പുറത്തുനിന്ന് നൃത്തം ചെയ്യുന്നു അവനേ സൂക്ഷിച്ചു നോക്കിയതും ഞാന്‍ ഞെട്ടിപ്പോയി ക്ലാസ്സില്‍ എന്റെ അടുത്തിരുന്നവന്‍ നരഭോജികളുടെ പിടിയില്‍പ്പെട്ടപോലെ എനിക്ക് തോന്നി തല കറങ്ങുന്നതുപോലെ ഇതിനിടെ അവനെ വലിച്ച് താഴേക്കിട്ടിട്ട് വേറൊരുത്തനെ മേശപ്പുറത്തു കേറ്റി

എല്ലാവനും കാബറേ കളിക്കാന്‍ തയ്യാറായിക്കോ

ഒരുസീനിയര്‍ എല്ലാവരോടുമായി മുന്നറിയിപ്പ് തന്നു.എന്തോ എന്റെ ഊഴം വന്നില്ല അതിനുമുന്‍പേ ഹോസ്റ്റലിന്റെ ടെറസ്സില്‍ നിന്നും ഒരു വിചിത്ര ശബ്ദം ടീക്കൂ,ടീക്കൂ ഫാന്റം കാട്ടിലെ ചെണ്ടയടിപോലെ അത് വ്യാപിക്കുന്നു സീനിയേഴ്സെല്ലാം അത് ഏറ്റുപറയുന്നു ടീക്കൂ,ടീക്കൂ കാബറേ നിന്നു മെസ്സ് നിശബ്ദമായി എന്താടാ ബഹളം രണ്ട് അദ്ധ്യാപകര്‍ മെസ്സിലേക്ക് വന്നു സീനിയേഴ്സെല്ലാം നിശബ്ദരായി ഭക്ഷണത്തിലേക്ക് തല താത്തി ഞാന്‍ ഹോസ്റ്റലിന്റെ അസിസ്റ്റന്റ് വാര്‍ഡനാനാണു എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നെ അറിയിക്കണം അതിലൊരാള്‍ ഉറക്കെപ്പറഞ്ഞു എല്ലാവരേയും നോക്കിയിട്ട് പുറത്തേക്ക് പോയി പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും ടെറസ്സില്‍നിന്നും ടീക്കൂ,ടീക്കൂ ശബ്ദം കേട്ടു. അതോടെഡാന്‍സ് വീണ്ടും ആരംഭിച്ചു.എനിക്ക് കാര്യം പിടികിട്ടി പരിശോധകര്‍ വരുന്നുണ്ടോ എന്നും നോക്കി ടെറസ്സില്‍ കാവല്‍ക്കാരുണ്ട് ടീക്കൂ,ടീക്കൂ എന്നത് മുന്നറിയിപ്പാണു റാഗിങ്ങ്. തുടങ്ങാനും നിര്‍ത്താനുമുള്ള മുന്നറിയിപ്പ് ഞങ്ങള്‍ക്ക് ഒരു പ്രത്യേകത യുണ്ടായിരുന്നു അടിയന്തിരാവസ്ഥ മൂലം റാഗ് ചെയ്യാന്‍ പറ്റാതെ വീര്‍പ്പുമുട്ടിയിരുന്നവര്‍ക്കെല്ലാം രണ്ടുവര്‍ഷത്തേ കാത്തിരിപ്പിനുശേഷം കിട്ടിയ ഇരകള്‍ അവര്‍ അത് ശരിക്കും ഉപയോഗിക്കുകയായിരുന്നു പത്തുമണിയായപ്പോള്‍ എല്ലാവരേയും ടെറസ്സിലേക്ക് വിളിച്ചു ലൈനായാണു യാത്രഒരു മുറിയുടെ അടുത്തെത്തിയപ്പോള്‍ സീനിയേഴ്സ് ആട്ടിന്‍ കുട്ടികളേപ്പോലെ നീങ്ങുന്നു ഞാന്‍ ആ മുറിയിലേക്ക് നോക്കി വാര്‍ഡന്റെ ഓഫീസ് വാര്‍ഡന്‍ ഗൗരവത്തില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു ടെറസ്സില്‍ ചെന്ന് എല്ലാവരും നിലത്തിരുന്നു ആകെ നിശബ്ദത വാര്‍ഡന്‍ ഞങ്ങളോടു സംസാരിക്കാന്‍ വരുന്നു.അദ്ദേഹം വളരെ ഗൗരവത്തിലായിരുന്നു

കുട്ടികളേ നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല സീനിയേഴ്സ് ചില തമാശകള്‍ കാട്ടുന്നത് ഒരു സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റില്‍ കാണുകഎന്നാല്‍ നിങ്ങളേ പീഠിപ്പിച്ചാല്‍ എന്നെ അറിയിക്കാന്‍ മടിക്കരുത് കര്‍ശന നടപടി ഞാന്‍സ്വീകരിക്കും പിന്നെ എന്റെ അസിസ്റ്റന്റ് വാര്‍ഡന്‍ ആളു ശരിയല്ല അയാളുടെ പേരില്‍ പല പരാതികളും നിലവില്‍ ഉണ്ട് അതുകൊണ്ട് നിങ്ങള്‍ അയാളുമായി സംസാരിക്കരുത് ഞാനെന്നും വൈകിട്ട് നാലുമുതല്‍ ആറു വരെ നിങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ ഹോസ്റ്റലിലുണ്ടാവും

ഞങ്ങള്‍ക്ക് ആശ്വാസമായി പക്ഷേ യഥാര്‍ത്ഥത്തില്‍ വാര്‍ഡന്‍ ഡീനാണെന്നും ഞങ്ങളോട് സംസാരിച്ചത് ഒരുസീനിയര്‍ താപ്പാനയാണെന്നും ഇത് ഒരു ചതിക്കുഴിയാണെന്നും ഞങ്ങള്‍ അറിഞ്ഞില്ല പുതിയ വാര്‍ഡന്‍ പരാതികള്‍ സ്വീകരിക്കുകയും അത് നടപടിക്കായി മറ്റു സീനിയേഴ്സിനു കൈമാറുകയും ചെയ്തുകൊണ്ടിരുന്നു
വാര്‍ഡന്‍ പോയി ടീക്കൂ ടീക്കൂ വിളി താഴേനിന്നും കേട്ടു പിന്നെ ഒരു താണ്ഡവമായിരുന്നു അത് ഞാന്‍ സെന്‍സ്സര്‍ ചെയ്യുന്നു രണ്ടു മണിയായപ്പോള്‍ തിരിച്ച് മുറിയിലെത്തി

ഒന്നു കിടക്കാമെന്നു വിചാരിച്ചപ്പോള്‍ വീണ്ടും ആരവം തല്ലിപ്പൊളിച്ച ഒരു പെട്ടിയും തലയില്‍ വച്ച് ഒരു ജൂനിയര്‍ പയ്യന്‍ പുറകേ സീനിയേഴ്സിന്റെ ഒരു സംഘം പയ്യന്‍ ഒരു വാചകം ആവര്‍ത്തിക്കുന്നു

എന്റെ അപ്പന്‍ ഒരു കള്ളനാണേ നിങ്ങളെല്ലാം സൂക്ഷിക്കണേ

സംഘം അടുത്ത മുറിയിലേക്ക് നീങ്ങി

ഇതിന്റെ രഹസ്യം പിന്നീടാണറിഞ്ഞത് അവന്റെ അപ്പന്‍ ഒരു കത്തയച്ചിരുന്നു മോനെ കൂട്ടുപിള്ളേര്‍ പലരും കള്ളന്മാരായിരിക്കും അതുകൊണ്ട് നീ പെട്ടി എപ്പോഴും പൂട്ടി സൂക്ഷിക്കണം പാവം അപ്പന്‍ അറിയുന്നുണ്ടോതന്റെ കത്ത് സീനിയേഴ്സ് തുറന്നു വായിക്കുമെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും

ഞാന്‍ ഒന്നുമയങ്ങിക്കാണും ഒരു ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു

സമയം അന്‍ച് ആയി മണ്ണുത്തിപ്പള്ളിയില്‍ പാട്ടു വച്ചിരിക്കുന്നു

ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപഹ യോഹന്നാന്‍ വന്നൂ........................

ആ തണുത്ത വെളുപ്പാന്‍ കാലത്തും ഞാന്‍ ഒന്നു വിയര്‍ത്തു

ഒരു ഞെട്ടല്‍

അടുത്ത ദിവസം ആരംഭിക്കുന്നു

ഭീകര പീഠനത്തിന്റെ ഒരു ദിവസം നിസ്സഹായതയുടെ ഒരു ദിവസം

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു.............. പാട്ടുതുടരുകയാണു

കാലം എത്ര കഴിഞ്ഞുപോയി !!

എന്നിട്ടും

ഇപ്പോഴും ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അടിവയറ്റില്‍ ഒരു തണുപ്പ് അനുഭവപ്പെടാറുണ്ട് കാല്‍മുട്ടുകള്‍ക്ക് ബലം നഷ്ടപ്പെടുന്നതുപോലെയും

വലിയ ഒരു നിസ്സഹായഅവസ്ഥ

മുപ്പത് വര്‍ഷങ്ങള്‍ക്കുമുന്‍പിലത്തേ ഭീകരമായ ഒരു മണ്ണൂത്തി കനവ്

എന്റെ മനസ്സില്‍ അവശേഷിപ്പിച്ച ഒരിക്കലും ഉണങ്ങാത്ത മുറിപ്പാട് !!!!!!!!

7 comments:

ബാബുരാജ് said...

പ്രിയ ശ്രീനിവാസന്‍,

ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും പഴയ റാഗിംഗ്‌ ഓര്‍മ്മകള്‍ താങ്കളെ വിടാത്തത്‌ അത്ഭുതപ്പെടുത്തുന്നു. മണ്ണൂത്തിയിലല്ലെങ്കിലും വെള്ളാണിക്കരയില്‍ ഞാന്‍ ഒരു വര്‍ഷം ഉണ്ടായിരുന്നു. ഭൂമിയില്‍ ഒരു സ്വര്‍ഗം എന്നല്ലെങ്കിലും, ക്യാമ്പസുകളില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അതു ഇതാണ്‌ എന്ന് ആ ക്യാമ്പസിനെപ്പറ്റി ഞാന്‍ നിസംശയം പറയാം.അതു പക്ഷെ 85 ലാണ്‌. അന്നു ഞങ്ങള്‍ വരുമ്പോള്‍ അവിടേയും വെറ്റിനറി കോളേജിലും മുന്‍പുണ്ടായിരുന്ന ഭീകര റാഗിങ്ങിനെപ്പറ്റി കേട്ടിരുന്നു. വെള്ളാനിക്കര ക്യാമ്പസും, അവിടുത്തെ പാലക്കാടന്‍ കാറ്റും, സൗഹൃദങ്ങളും (ഉണ്ണിമോന്‍, ചന്ദ്രന്‍,അജിത്ത്‌ അങ്ങിനെ) ഒക്കെ ഇപ്പോഴും മനസ്സില്‍ കുളിര്‍ നിറക്കുന്ന ഓര്‍മ്മകളാണ്‌.

കുഞ്ഞന്‍ said...

ക്യാമ്പസ് അനുഭവങ്ങള്‍ പങ്കുവച്ചതിന് ശ്രീനിയേട്ടാ നന്ദി..ഇതിന്റെ ബാക്കി എന്ന്..??

കള്ളന്മാരെ സൂക്ഷിക്കുക, അതിന്റെ നടപടി അസ്സല്‍..ആ രംഗമോര്‍ത്ത് ചിരി ചുണ്ടില്‍ വിരിയുന്നു..!

G.manu said...

ORmmakaLkkenthu sugandham...

പാലാ ശ്രീനിവാസന്‍ said...

ബാബുരാജാ,കുഞ്ഞാ,മനൂ,
റാഗിങ് ആഘോഷിക്കുന്നവര്‍ ചിന്തിക്കുന്നില്ല അത് മനുഷ്യമനസ്സിലുണ്ടാക്കുന്ന ആഘാതത്തേപ്പറ്റി...
അവര്‍ ചിന്തിക്കുവാനാണീ പോസ്റ്റ്,
പിന്നെ സെന്‍സര്‍ ചെയ്ത് എഴുതിയത് മനസ്സിലായിക്കാണുമല്ലോ.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Priyan Alex Rebello said...

aadhyamaayi oru senior ragging inu ethire ezhuthiye kandu santhoshamaayi ente chettaayi.. othiri nandi undu.. ee varsham nadanna sambhavangal ariyumallo.. pidikkapedunnavar nirbhagyavaanmaar.. athilum bheekara bhagyavaanmaar rakshapedunnu..oh enthu parayaan..
pinne njan orkuttil nokki, kandilla mashe...pinnem kaanam..

Jeevs || ജീവന്‍ said...

മാഷെ! ഇന്നു കഥ നേരെ തിരിച്ചാ.
ഒരു സ്വാശ്രയ കോളേജിലേക്ക് പോയാല്‍, ഒന്നാം വര്‍ഷം ഒരു പ്രശ്നവുമില്ല, ആരും റാഗ് ചെയ്യനും വരുല്ല.

പക്ഷെ, രണ്ടാം വര്‍ഷം മുതല്‍ റാഗിങ്ങിന്റെ പെരളിയാണ്.
സീനിയേര്‍സിന്റേതല്ല. ജ്യൂനിയേര്‍സിന്റെ.
കൊലപാതകമല്ലെ, കൊലപാ‍തകം!!

“ചേട്ടാ ആ ബൈക്കിന്റെ കീ തന്നെ ഞാന്‍ ഒന്നു മുവാറ്റുപുഴയില്‍ പൊയിട്ടു വരാം.“

“അയ്യേ അവനാണൊ സീനിയര്‍?? പത്തില്‍ പഠിക്കുവാണെന്നു പോലും തോന്നില്ല”

“ചേച്ചീ, എങ്ങിനെയാ? ഒരു മഞ്ച് വേണോ? ഹൈ! വേണ്ടങ്കില്‍ വേണ്ടാ. അതിനെന്തിനാടി നോക്കി പേടിപ്പിക്കുന്നെ?”

ഒന്നു ശെരിക്കും ഇരുത്തി നോക്കിയാല്‍, പോരെ പൂരം!!
അവനെ “ morale hurt" ചെയ്തു..
മാങ്ങ, കിണ്ടി, തേങ്ങ, വാഴക്കൊല