Sunday, June 22, 2008

കേള്‍ക്കാത്ത ശബ്ദം!!



സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ കസേര കുടിക്കാന്‍ വെള്ളം ഫോണില്‍ വിളിച്ചാന്‍ ഗുഡ് മോര്‍ണിഗ് നല്ലവനായ ഒരു ഐജി നടപ്പിലാക്കാന്‍ ശ്രമിച്ച കുറേ ഭരണപരിഷ്കാരങ്ങള്‍ എന്നേ വളരെ ചിന്തിപ്പിച്ചിട്ടുണ്ട്



മലബാറില്‍ ഒരു പോലീസ് സ്റ്റേഷനില്‍ ഞാന്‍ ഒരിക്കല്‍ പോയി ഒരു സുഹൃത്തിനു വാഹനം സമ്പന്ധിച്ച സര്‍ട്ടിഫിക്കറ്റുവാങ്ങാനായിട്ടയിരുന്നു പോക്ക് സബ്ബ് ഇന്‍സ്പെക്ടര്‍ ഒരു കൊച്ചുപയ്യന്‍ മീശക്ക് കട്ടി പോലും ആയിട്ടില്ല പുതിയ ഉദ്യോഗ ലബ്ധിയാണന്നു വ്യക്തം ഫോണില്‍ ഏതോ പരിചയക്കാരനോട് സംസാരിക്കുകയാണു ഞാന്‍ എണ്ണി പത്തുമിനിട്ടിലെ സൗഹ്രുദ സംഭാഷണത്തില്‍ എട്ടു ചീത്തവാക്കുകള്‍



ഈശ്വരാ ഈ ചെറുപ്രായത്തില്‍ ഇത്ര പെട്ടന്ന് മനുഷ്യന്റെ സ്വഭാവം മാറ്റുവാന്‍ ഈ കാക്കിക്കുപ്പായത്തിനു കഴിവുണ്ടോ ഞാന്‍ തലയില്‍ കൈവച്ചുപോയി



ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഈ വിഷയം ഒരു കഥയാക്കിയിട്ടുണ്ട് അഗ്രഹാരത്തിലെ നല്ലവനായ കൊച്ചു സ്വാമി പോലീസ് ഇന്‍സ്പക്ടര്‍ ആയി ചാര്‍ജ്ജെടുത്ത് സൈക്കിളില്‍ ആദ്യമായി തിരിച്ച് വരുന്നു എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റുനിന്നുസ്വീകരിച്ചു അഛന്‍ സ്വാമിവലിയ അഭിമാനത്തോടെ മകന്റെ വരവ് കണ്ട് കസേരയില്‍ ഇരിക്കുകയാണു മകന്‍ പോലീസിന്റെ കണ്ണുകള്‍ ചുവന്നു അപ്പന്‍സ്വാമിയെ കുത്തിനുപിടിച്ച് പൊക്കിക്കൊണ്ട് അലറി എണീറ്റു നില്ലടാ കിഴട്ട് കഴുതേ ഞാന്‍ പോലീസ് സിംഹമെടാ !!!!



ഇത്രയൊന്നും ഇല്ലങ്കിലും സ്വന്തം അപ്പന്‍ ഒരു പരാതിയുമായി സ്റ്റേഷനില്‍ വരുന്നത കണ്ടപ്പോള്‍ എന്റെ അപ്പന്‍ വരുന്നുണ്ട് ഞാന്‍ അകത്തോട്ട് മാറി നിന്നേക്കാം എനിക്കുള്ളവീതംകൂടി കൂട്ടി വാങ്ങിയേക്കണം എന്നു പറഞ്ഞ ഒരു വിദ്വാനേ എനിക്കറിയാം



എന്റെ ഒരുകൂട്ടുകാരന്‍ സ്വാമി പോലീസായി ആദ്യദിവസങ്ങളില്‍ പുള്ളിക്കാരനു വലിയ സങ്കടം ശ്രീനീ ഓരോരുത്തര്‍ക്ക് അടി കൊടുക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും ഈ പണിക്ക് പോകണ്ടായിരുന്നു കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കഥമാറി വരുന്നവര്‍ക്കിട്ട് രണ്ടുകൊടുത്തില്ലായെങ്കില്‍ സ്വാമിക്ക് ഉറക്കം വരാതായി



ഇങ്ങിനെ പല പല അനുഭവങ്ങള്‍ എന്റെ മനസ്സില്‍ പോലീസിനേപ്പറ്റി ഒരു പ്രത്യേക ചിത്രം വരച്ചു അത്രക്ക് ഭംഗി ഇല്ലാത്ത ഒരു ചിത്രം



അങ്ങിനെ ഇരിക്കെയാണു ഞാന്‍ മാത്യുവിനെ കാണുന്നത് എന്റെ ഹൈസ്കൂളിലെ സഹപാഠി മാത്യു ഇന്ന് കേരളാപോലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളാണു എനിക്ക് മാത്യുവിനേകണ്ടപ്പോള്‍ അത്ഭുതം തോന്നി പോലീസിന്റെ മുഖമുദ്രയായ കുടവയറും
ആ‍ പ്രത്യേക കള്ള ചിരിയും നോട്ടവും ഇല്ല

ക്രൂരതക്ക് പകരം സൌമ്യത
നിരന്തര കായികാഭ്യാസം കൊണ്ട് ഉറച്ച ശരീരം

ഞങ്ങള്‍ ഒരുപാടുകാര്യങ്ങള്‍ സംസാരിച്ചു
“ശ്രീനി നിങ്ങളൊക്കെ നന്നായിട്ട് പഠിച്ചപ്പോള്‍ ഞാന്‍ ഉഴപ്പി അത് ഓര്‍ക്കുമ്പോ ഇപ്പോള്‍ ശരിക്കും സങ്കടമുണ്ട്.

“എന്താ മാത്യൂ ഈ ജോലി മാത്യുവിനിഷ്ടമല്ലേ ?”
ഞാന്‍ ചോദിച്ചു

“അതല്ല ശ്രീനീ എനിക്ക് പോലീസായതില്‍ അഭിമാനമാണുള്ളത് ഒരു പോലീസുകാരനു ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും .”

“പിന്നെന്താ?” എനിക്ക് കാര്യം മനസ്സിലായില്ല

“ ശ്രീനീ ഞാന്‍ ട്രാഫിക്ക് ഡ്യൂട്ടിയില്‍നിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലക്ക് പോകുന്ന വണ്ടിക്കാര്‍ എന്റെ അടുത്ത് വണ്ടി നിര്‍ത്തി പലപ്പോഴും സംശയങ്ങള്‍ ചോദിക്കും അവരില്‍ നല്ല വിദ്യാഭ്യാസവും അറിവും ഒക്കെയുള്ളാഅള്‍ക്കാരുകാണും അവരോട് ഇംഗ്ലീഷില്‍ നന്നായിട്ട് മറുപടി പറയാന്‍ പറ്റാതെ വരുമ്പോള്‍ എനിക്ക് ശരിക്കും സങ്കടം തോന്നാറുണ്ട് പണ്ട് പഠിക്കേണ്ടതായിരുന്നു ഇനി പറഞ്ഞിട്ട് എന്താകാര്യം “
മാത്യുവിന്റെ മുഖം മ്ലാനമായി



എനിക്ക് അത് ഒരു പുതിയ അറിവായിരുന്നു ഇതുവരെ കേള്‍ക്കാത്ത ഒരു ശബ്ദം എനിക്ക് വിശ്വസിക്കാന്‍ അല്‍പം സമയം വേണ്ടിവന്നു



ഞാന്‍ പിന്നീട് അതിനേപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്റെ മനസ്സിലെ പോലീസുകാരനു ഇങ്ങിനെ ഒരു ചിന്തയുള്ളതായി അന്നുവരെ തോന്നിയിരുന്നില്ല



കഴിഞ്ഞ ആഴ്ച്ച ഞാന്‍ മാത്യുവിനേ വീണ്ടും കണ്ടു
ജില്ലാഓഫീസില്‍ പോകുകയായിരുന്നു ഞാന്‍.
ബസ്സ് സ്റ്റോപ്പില്‍ നിന്നും മാത്യുവിനെ എന്റെ കാറില്‍ കയറ്റി ഞങ്ങള്‍ പലകാര്യങ്ങളും പറഞ്ഞവഴിക്ക് മാത്യു തലേദിവസത്തേ ഒരു അനുഭവം പറഞ്ഞത് എന്നേ വളരെ സ്പര്‍ശിച്ചു

“ഇന്നലെ ഞാന്‍ ഒരു പ്രൈവറ്റുബസ്സില്‍ ഈ വഴി വന്നപ്പോള്‍ മറ്റൊരു ബസ്സുകാരന്‍ കയറി റോഡ് വിലങ്ങി പിന്നെ രണ്ടുപേരും കൂടി അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി എന്റെ ശ്രീനീ തനി ചന്തഭാഷയില്‍ ഉള്ള തെറി എനിക്ക് അറച്ചുപോയി സമയം ഒന്‍പതുമണിയല്ലേ എന്തുമാത്രം കുട്ടികള്‍ ഇതിലുണ്ട് ,പിന്നെ ധാരാളം സ്ത്രീകളും ,അതിവരോര്‍ക്കണ്ടേ?

ആരും കുട്ടികളുടെ മുന്‍പില്‍ വച്ച് ഇങ്ങനെ ഒന്നും പറയരുത്കഷ്ടമാണത് .....



എന്റെ മനസ്സിലെ പഴയ ഹേഡ് അങ്ങത്തേമാരുടെ ചിത്രം പൊട്ടിത്തകരുന്നത് ഞാന്‍ അറിഞ്ഞു

പകരം ഒരു വര്‍ണ്ണചിത്രംതെളിയുന്നു

ഒരു നല്ലവനായ പോലീസുകാരന്‍ അവിടെ പ്രഭ പരത്തി വാനോളം ഉയരുന്നു നന്മ നിറഞ്ഞവന്‍ മാത്യു

പോലീസ് എന്ന വാക്കിനു ശരിക്കും അര്‍ഹന്‍

pപൊളൈറ്റ് oഒബീഡിയന്റ് lലോയല്‍ l ഇന്റലിജന്റ് c കോര്‍ട്ടിയസ് e എഫിഷ്യന്റ്

ഇതിലൊക്കെ ഉപരി ഒരു നല്ല മനുഷ്യന്യും

3 comments:

siva // ശിവ said...

ആ മനുഷ്യനായ പോലീസുകാരനെ എന്റെ അന്വേഷണം അറിയിക്കൂ...

കുഞ്ഞന്‍ said...

ശ്രീനിയേട്ടാ..

ഇനി മാത്യൂസിനെ കാണുമ്പോള്‍ എന്റെ അന്വേഷണം കൂടിയറിയിക്കണേ..

പോലീസിനെ പറ്റിയുള്ള മുന്‍‌വിധികള്‍ വീണ്ടും കരുത്താര്‍ജ്ജിക്കും ശ്രീനിയേട്ടാ വീണ്ടുമൊരു പോലീസുകാരനെ കാണുമ്പോള്‍, അവിടെ മാത്യൂസന്മാരെ ഓര്‍ത്ത് നമ്മള്‍ നെടുവീര്‍പ്പിടും. കാരണം അതാണ് പോലീസ്..! പൊളൈറ്റ് എന്ന ‘പി’ യുടെ അര്‍ത്ഥമറിയാത്ത പോലീസ്.

Sachin said...

മാഷിന്‍റെ ബ്ലോഗിലേക്കുള്ള ലിങ്ക് ഇന്നാണു കിട്ടിയത്.. ഒറ്റ ഇരിപ്പിന് മുഴുവന്‍ വായിച്ചു തീര്‍ത്തു.. എല്ലാം‌ നന്നയിരിക്കുന്നു.. മാഷും വിഷ്ണുവും ഒക്കെ എന്‍റെ സ്വന്തം അയല്‍ക്കാരായ പോലെ.. :)