Wednesday, December 24, 2008

ആലപ്പുഴയില്‍, വീണ്ടും ഒരു സ്നേഹസംഗമം!!

(ചേര്‍ത്തല പാണാവള്ളി മംഗലത്തുകുടുബത്തിന്റെ പത്താമത് കുടുമ്പയോഗം - സ്നേഹതീരം 2008,
25।12।2008ല്‍ ആലപ്പുഴയില്‍ നടത്തപ്പെടുന്നു. കുടുമ്പകാരണവരായിരുന്ന മംഗലത്തുമാതപ്പന്‍പിള്ള(1887-1971)യേപ്പറ്റി അദ്ദേഹത്തിന്റെ നാലാം തലമുറ ചെറുമകന്‍ അനുസ്മരിക്കുന്നു)

ഓര്‍മ്മയില്‍ എവിടെയോ ഒരു നിലാവുള്ള രാത്രി.
മുറ്റത്തുകൂടി കൃഷ്ണ കൃഷ്ണാ എന്ന് ജപിച്ചുകൊണ്ട് ചുറുചുറുക്കോടെ നടക്കുന്ന ഒരു കറുത്ത വൃദ്ധന്‍,
എന്റെ വല്യപ്പൂപ്പന്‍ (അമ്മയുടെ അമ്മയുടെ അഛന്‍)
മംഗലത്ത് മാധവന്‍പിള്ളയേപ്പറ്റിയുള്ള
എന്റെഏറ്റവും പഴയ ഓര്‍മ്മയാണത്.

മാധവന്‍പിള്ള അറിയപ്പെട്ടിരുന്നത് മംഗലത്ത് മാതപ്പന്‍പിള്ള എന്നാണ്. മംഗലത്ത് മാതപ്പന്‍പിള്ള മര്യാദപ്പലിശക്ക് പണം കടംകൊടുത്തും കൃഷി നടത്തിയും ഒരുപാട് പണം സമ്പാദിച്ചു.

ഇടക്കിടക്ക് കാശിയും രാമേശ്വരത്തുമെല്ലാം യാത്രപോയി.
മലയാളം മാത്രം അറിയാമായിരുന്ന അദ്ദേഹം ബോബേയിലും ഡെല്‍ഹിയിലും ഒക്കെയുള്ള ബന്ധുക്കളുടെ വീടുകള്‍
ആ മലയാളമുപയോഗിച്ച് തേടിപ്പിടിച്ച് സന്ദര്‍ശ്ശിച്ചു।

അപാരമായ വാക്ക് ചാതുരി,സാമര്‍ത്ഥ്യം.

ഇപ്പോഴത്തേ ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും ഒരു പുലി!!

ഏറ്റവും കൂടുതല്‍ തവണ കാശിക്കുപോയി തിരിച്ചുവന്ന ആള്‍,

പെണ്മക്കളുടെ വിവാഹത്തിനായി വീടിന്റെ മുന്‍‌വശത്ത് സ്തിരം നെടും പന്തല്‍ പണികഴിപ്പിക്കുകയും സ്ത്രീധനമായി വരനു പണം കൊടുക്കുന്ന സമ്പ്രദായം തുടങ്ങിവയ്ക്കുകയും ചെയ്തു

ഒരിക്കല്‍ എന്റെ അഛനുമായി ഒരു തര്‍ക്കം വന്നു 1968 ല്‍

“ഏടോ ഞാന്‍ അടുത്തവര്‍ഷം ഉണ്ടാകില്ല!”

അപ്പൂപ്പന്റെ പ്രഖ്യാപനം।

അഛന്‍ അദ്ദേഹത്തിന്റെ ജാതകം നോക്കിയിട്ട് പറഞ്ഞു

“എനിക്ക് ഒരു സംശയവുമില്ല,
ഒരു മൂന്നുവര്‍ഷത്തേക്ക് ആയുസ്സിനു ഒരു കുഴപ്പവും ഇല്ല!”

തര്‍ക്കമായി രണ്ടുപേരും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു.

“ശരി, 1000രൂപാ പന്തായം”
അത് അവിടെ അവസാനിച്ചു,ഞങ്ങള്‍ അത് മറന്നുപോകുകയും ചെയ്തു।

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്റെ ഒരു കത്ത് കിട്ടി

ഒരു പ്രോമിസറി നോട്ട്।

“ നമ്മള്‍ തമ്മില്‍ സംസാരിച്ച് തീരുമാനിച്ചതുപ്രകാരം
വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ഞാന്‍ ജീവനോടുകൂടിയിരിക്കുന്നതിനാല്‍ അടുത്തവര്‍ഷം ഇതേ ദിവസം ഞാന്‍ ജീവനോടുകൂടിയിരുന്നാല്‍
താങ്കള്‍ക്ക് 1000 രൂപാ തരാമെന്ന് ഇതിനാല്‍ സമ്മതിച്ചുകൊള്ളുന്നു”

ഒരു വര്‍ഷംകൂടിക്കഴിഞ്ഞു

1000രൂപായുടെ മണിയോഡര്‍
അതില്‍ ഒരു കുറിപ്പും

“എടോ ഞാന്‍ തോറ്റു താന്‍ ജയിച്ചു
രൂപാ അയക്കുന്നു ഉടമ്പടി തിരിച്ചയക്കുക।”
എന്ന് മംഗലത്ത് മാതപ്പന്‍ പിള്ള

എനിക്ക് അത്ഭുതം തോന്നി

ഈ മനുഷ്യന്‍ സ്വന്തം വാക്കുകള്‍ പാലിക്കുന്നതില്‍ എത്ര ശ്രദ്ധാലുവാണ്!!

സത്യസന്ധത,കൃത്യത,മാന്യത,തറവാടിത്വം

എന്താണീ പ്രവര്‍ത്തിയേ വിശേഷിപ്പിക്കാനുപയോഗിക്കേണ്ടതെന്ന്
എനിക്ക് സംശയം!!

അദ്ദേഹം നന്മ നിറഞ്ഞ ജീവിതത്തിലൂടെനേടിയ പുണ്യമാണു
ഇന്ന് മംഗലത്ത് കുടുമ്പാഗങ്ങള്‍ അനുഭവിക്കുന്നതെന്ന്
ഞങ്ങള്‍ തിരിച്ചറിയുന്നു।

വലിയ ധനാഢ്യന്‍, ജന്മി, ബാങ്കര്‍, സഞ്ചാരി,.........................
അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തേപ്പറ്റി ചിന്തിക്കുമ്പോള്‍ ഉണ്ട് ।

ചേര്‍ത്തല താലൂക്കിലെ പാണാവള്ളിദേശത്തേ
ഒരു പുരാതന നാഞ്ചനാട്ട് വെള്ളാള കുടുംബമണു “മംഗലത്ത്।”

തിരുവിതാംകൂറിനു ചേര്‍ത്തല താലൂക്ക് ലഭിച്ചപ്പോള്‍
കരം തീരുമാനിക്കുവാനും പിരിക്കുവാനുമായി മഹാരാജാവ്
നാലുവെള്ളാള കുടുമ്പങ്ങളേ നിയോഗിച്ചു।

രാജാവിന്റെ പ്രതിപുരുഷന്മാരായി വന്ന
പിള്ളമാര്‍ താമസിച്ച വീടിനു കൊട്ടാരം എന്നുവിളിപ്പേരുവന്നു

കാലം മുന്നോട്ടുനീങ്ങി ആ നാലു കുടുമ്പങ്ങള്‍ക്ക്
ശാഖകളും ഉപശാഖകളുമായി।
അതിലൊന്നായ മംഗലത്തു കുടുബത്തിന്റെ ചരിത്രം
അവിടെ തുടങ്ങുന്നു।

മംഗലത്തു മാതപ്പന്‍ പിള്ളക്ക് 8 മക്കള്‍
ഒരു മകനും 7 പെണ്മക്കളും
അവരുടെ പിന്‍ തലമുറകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി വളര്‍ന്നു പന്തലിച്ചു

ഒരിക്കല്‍ പാണാവള്ളിയിലെ തറവാട്ടുവീട്ടില്‍ അവര്‍ ഒന്നിച്ചുകൂടി
ഒരു ക്രിസ്തുമസ്സ് ദിനത്തില്‍
ഒന്നാം സ്നേഹ സംഗമം

ആ സംഗമം പകര്‍ന്ന ആവേശം
വീണ്ടും വീണ്ടും ഒത്തുകൂടാന്‍ ഒരു പ്രേരണയായി

തിരുവനന്തപുരത്ത്,വൈക്കത്ത് മുളന്തുരുത്തിയില്‍
എറണാകുളത്ത്,മൂന്നാറില്‍; പാലായില്‍.....
ഓരോവര്‍ഷവും മുടങ്ങാതെ
മംഗലത്ത് മാതപ്പന്‍പിള്ളയുടേയും തുളസിഅമ്മയുടേയും സ്മരണയില്‍,ക്രിസ്തുമസ്സ് ദിനത്തില്‍
മംഗലത്ത് കുടുമ്പാഗങ്ങള്‍ ഒത്തുചേര്‍ന്നു,

ഈ വര്‍ഷം ക്രിസ്തുമസ്സ് ദിനത്തില്‍
കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ വീണ്ടും ഞങ്ങള്‍ ഒത്തുചേരുന്നു।

പുതിയ അംഗണ്ടളേ പരിചയപ്പെടാന്‍,
പരിചയം പുതുക്കാന്‍,
കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുവാന്‍
നമ്മള്‍ ഒന്ന് എന്നസങ്കല്‍പ്പം ഊട്ടിയുറപ്പിക്കുവാന്‍....................!!

മംഗലത്ത് കുടുംബയോഗം 2008

മംഗലത്ത് മാതപ്പന്‍പിള്ളയുടെ
സ്നേഹത്തിന്റെ,പുണ്യത്തിന്റെ ശീതളഛായയില്‍
വീണ്ടും ഒരു സ്നേഹസംഗമം.............!!!!!

No comments: